Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ആഗോള സമാധാന സൂചിക, മിഡിലീസ്റ്റിൽ ഏറ്റവുമധികം സമാധാനം ഖത്തറിൽ

June 29, 2023

June 29, 2023

 

ന്യൂസ്‌റൂം ബ്യുറോ
ദോഹ :2023 ഗ്ലോബൽ പീസ് ഇൻഡക്‌സ് പ്രകാരം  മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഏറ്റവും സമാധാനമുള്ള രാജ്യമായി ഖത്തറിനെ തിരഞ്ഞെടുത്തു.പട്ടികയിൽ.  ഐസ്‌ലാൻഡ് തുടർച്ചയായ 15-ാം വർഷവും ലോകത്തിലെ ഏറ്റവും സമാധാനമുള്ള രാജ്യം.

ഗൾഫ് മേഖലയിൽ, യുഎഇ, ബഹ്‌റൈൻ, കുവൈത്ത് എന്നിവ മുൻവർഷത്തെ അപേക്ഷിച്ച് സമാധാനത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഈ രാജ്യങ്ങൾ യഥാക്രമം 15, ഒമ്പത്, നാല് സ്ഥാനങ്ങൾ കുറഞ്ഞു. മുൻവർഷത്തേക്കാൾ 16 സ്ഥാനങ്ങൾ ഉയർന്ന് ആഗോളതലത്തിൽ 48-ാം സ്ഥാനത്തെത്തി ഒമാൻ കാര്യമായ പുരോഗതി രേഖപ്പെടുത്തി.

യുദ്ധത്തിൽ തകർന്ന യെമൻ ഈ മേഖലയിൽ ഏറ്റവും സമാധാനം കുറഞ്ഞ രാജ്യമാണ്.മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളുടെ റാങ്കിംഗ് ഇപ്രകാരമാണ്:

21. ഖത്തർ
35. കുവൈത്ത്.
48. ഒമാൻ
62. ജോർദാൻ
75. യുണൈറ്റഡ് അറബ് എമിറേറ്റ്സ്
81. ടുണീഷ്യ
84. മൊറോക്കോ
96. അൾജീരിയ
108. ബഹ്റൈൻ
119. സൗദി അറേബ്യ
സൂചിക പ്രസിദ്ധീകരിക്കാൻ തുടങ്ങിയ കാലം മുതൽ ഒന്നാം സ്ഥാനം നിലനിർത്തിയ ഐസ്‌ലൻഡിന് പിന്നാലെ ഡെന്മാർക്ക്, അയർലൻഡ്, ന്യൂസിലൻഡ്, ഓസ്ട്രിയ എന്നിവയാണ് ഏറ്റവും സമാധാനപരമായ രാജ്യങ്ങൾ.

ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാർഷിക സമാധാന സൂചികയിൽ 163 രാജ്യങ്ങളെയും പ്രദേശങ്ങളെയുമാണ് ഉൾപെടുത്തിയത്. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/GjQM19221WxKnWo2cdbsZe


Latest Related News