Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തർ എം.ഇ.എസ് അലുംനി ഭാരവാഹികളെ തിരഞ്ഞെടുത്തു,ഫാസിൽ ഹമീദ് പ്രസിഡണ്ട്

June 20, 2023

June 20, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: എം.ഇ.എസ് ഇന്ത്യൻ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയായ എം.ഇ.എസ് അലുമ്നി അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഫാസില്‍ ഹമീദാണ് പുതിയ കമ്മിറ്റിയുടെ പ്രസിഡന്റ്. വൈസ് പ്രസിഡന്റ് അമനന്ത് സോളങ്കി, ജനറല്‍ സെക്രട്ടറി സംറ മെഹബൂബ്, ട്രഷറര്‍ നയീമ ബഷീര്‍, ജോയന്റ് സെക്രട്ടറിമാരായി ജോയല്‍ മാത്യൂസ്, മുഹമ്മദ് നബീല്‍, അബ്രഹാം വര്‍ഗീസ്, അഷ്ഫാഖ് നസീര്‍, സമിഹ സൂപ്പി, അബിൻ അര്‍ജുനൻ.

യോഗത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലയളവിലെ പ്രവര്‍ത്തനങ്ങൾ അവലോകനം ചെയ്തു.ഉപദേശക സമിതി ചെയര്‍മാൻ സിയാദ് ഉസ്മാന്റെ മേല്‍നോട്ടത്തിലായിരുന്നു തെരഞ്ഞെടുപ്പ്.

1971ല്‍ സ്ഥാപിച്ച്‌ ഖത്തറിലെ പ്രഥമ ഇന്ത്യൻ സ്കൂളായി മാറിയ എം.ഇ.എസില്‍ പഠിച്ചിറങ്ങിയ മുഴുവൻ വിദ്യാര്‍ഥികളെയും ഉള്‍ക്കൊള്ളുന്നതാണ് അലുമ്നി അസോസിയേഷൻ. പൂര്‍വവിദ്യാര്‍ഥി സംഗമങ്ങള്‍, രക്തദാന ക്യാമ്പ്, വിവിധ കായിക മത്സരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള സ്പോര്‍ട്സ് ഫെസ്റ്റിവല്‍, എം.ഇ.എസ് വിദ്യാര്‍ഥികള്‍ക്കായി ബി.കെ മുഹമ്മദ് കുഞ്ഞി പ്രസംഗ മത്സരം തുടങ്ങി വിവിധ പ്രവർത്തനങ്ങളുമായി സംഘടന സജീവമാണ്.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-   https://chat.whatsapp.com/B5cRGSkveuO5fUeQTErqlq


Latest Related News