Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ മഞ്ഞപ്പടയ്ക്ക് സ്വന്തം ഫുട്‍ബോൾ ടീം,ജേഴ്‌സി പ്രകാശനം ചെയ്തു

June 17, 2023

June 17, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : കേരളാ ബ്ലാസ്റ്റേഴ്സ് ഫാൻസ് ഗ്രൂപ്പായ ഖത്തര്‍ മഞ്ഞപ്പട ഫുട്ബോള്‍ ടീമിന്റെ പ്രഖ്യാപനവും ജഴ്സി പ്രകാശനവും നടത്തി.

റേഡിയോ സുനോ ഓഫീസില്‍ കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ ഐ എസ് സി അഡ്വവൈസറി കൗണ്‍സില്‍ ഉപദേശകസമിതി ചെയര്‍മാനും പ്രവാസി ഭാരതി സമ്മാൻ ജേതാവുമായ ഡോ. മോഹൻ തോമസ് ജേഴ്സി പ്രകാശനം ചെയ്തു.

2017 മുതല്‍ ഖത്തറിലെവിവിധ വേദികളിൽ നിറസാനിധ്യമായ ഖത്തര്‍ മഞ്ഞപ്പടക്ക് ഖത്തറും ഫിഫയും നല്‍കിയ അംഗീകാരമാണ് ഫുട്‍ബോൾ ടീമുണ്ടാക്കാൻ പ്രേരണയായതെന്ന് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു കൊണ്ട് ഡോ മോഹൻ തോമസ് പറഞ്ഞു .ഖത്തര്‍ ലോകകപ്പിൽ നിറസാന്നിധ്യമാവാൻ കഴിഞ്ഞതിന് പിന്നാലെ ഖത്തര്‍ ദേശീയ ദിനത്തില്‍ ലോകക്കപ്പ് ജേതാക്കളുടെ പരേഡില്‍ ലഭിച്ച അവസരങ്ങളും പിന്തുണയും  ഇന്ത്യൻ ജനതയുടെയും മലയാളികളുടേയും അഭിമാനമാണെന്നും ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയില്‍ പെട്ട ഫുട്ബോള്‍ താരങ്ങള്‍ക്കും വളര്‍ന്ന് വരുന്ന യുവ താരങ്ങള്‍ക്കും കളിക്കാനുള്ള അവസരം ഖത്തര്‍ മഞ്ഞപ്പട ഇതിലൂടെ ഒരുക്കുകയാണെന്നും  മഞ്ഞപ്പടയുടെ സ്ഥാപക അംഗം സവാദ് അബ്ദുല്‍ സലാം പറഞ്ഞു.

റേഡിയോ സുനോ ആര്‍ ജെ അഷ്ടമി ജിത്ത്, ഖത്തര്‍ മഞ്ഞ പട മാനേജ്‌മന്റ് കമ്മറ്റി അംഗങ്ങളായ ഏണസ്റ്റ് ഫ്രാൻസിസ്, ഷാജി പട്ടാമ്പി, ശ്യാം പരവൂര്‍, നിയാസ് കൊട്ടപ്പുറം, ജാബിര്‍, നിഖില്‍, അശ്വിൻ, ബാലുമോൻ, അജിത്, സുബനീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News