Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മലയാളികൾക്ക് അഭിമാന നിമിഷം,മോശം കാലാവസ്ഥയിലും ഗിന്നസ് റെക്കോർഡിൽ ഓടിക്കയറി ഖത്തറിലെ തലശേരി സ്വദേശി

February 18, 2023

February 18, 2023

അൻവർ പാലേരി
ദോഹ : ഇന്നലെ രാവിലെ അബൂ സംറയില്‍ ഫ്ലാഗ് ഓഫ് ചെയ്ത തലശേരി സ്വദേശി ശകീർ ചീരായിയുടെ 200 കിലോമീറ്റർ ഹാപ്പിനസ് റണ്‍ ലക്ഷ്യസ്ഥാനമായ  അൽ റുവൈസ് പോർട്ടിൽ സമാപിച്ചു.30 മണിക്കൂർ 34 മിനുട്ട് 09 സെക്കന്റിലാണ് ശകീർ ചീരായി ഗിന്നസ് റെക്കോർഡിലേക്ക് കുതിച്ചത്.

വെൽനസ് ചാലഞ്ചേസിന്റെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് നിലവിലെ പുരുഷന്മാരുടെ ദീർഘദൂര ഗിന്നസ് റെക്കോർഡ് ഭേദിക്കാൻ ലക്ഷ്യമാക്കി ശകീർ ഓട്ടം ആരംഭിച്ചത്.വെൽനസ് ചാലഞ്ചേസ് സ്ഥാപകൻ എബി ജോർജ് ഫ്‌ളാഗ് ഓഫ് ചെയ്ത ഹാപ്പിനസ് റണ്‍ സിറ്റി എക്സ്ചേഞ്ചാണ് സ്പോൺസർ ചെയ്യുന്നത്.അതിശക്തമായ തണുപ്പും പൊടിക്കാറ്റും  ദൗത്യത്തിനിടെ കടുത്ത വെല്ലുവിളികൾ ഉയർത്തിയെങ്കിലും അതൊന്നും വകവെക്കാതെയാണ് ഒരു പകലും രാത്രിയും പിന്നിട്ട് ശനിയാഴ്ച രാവിലെ 11 മണിയോടെ ശകീർ ലക്ഷ്യസ്ഥാനത്തേക്ക് ഓടിക്കയറിയത്.ശക്തമായ പൊടിക്കാറ്റിനിടെ 192.14 കിലോമീറ്റർ ദൂരമാണ് ഈ സമയത്തിനകം പിന്നിട്ടത്.

വെള്ളിയാഴ്ച രാവിലെ 6 മണിക്ക് അബു സംറയിൽ നിന്നാരംഭിച്ച നിർത്താതെയുള്ള ഓട്ടം ശനിയാഴ്ച ഉച്ചക്ക് 12.54 ന് അൽ റുവൈസ് പോർട്ടിൽ സമാപിച്ചു.

കഴിഞ്ഞ വർഷം ഫെബ്രുവരി നാലിന് ടുണീഷ്യൻ അത്‌ലറ്റ് സഡോക് കൊച്ച്ബാറ്റി സ്ഥാപിച്ച  34 :19:18 എന്ന 200 കിലോമീറ്റർ ലോക റെക്കോർഡ് ആണ് ഇതോടെ ശകീർ മറികടന്നത്.ഗിന്നസ് റെക്കോർഡ് അധികൃതരുടെ സൂക്ഷ്മമായ വിലയിരുത്തലിന് ശേഷമായിരിക്കും അന്തിമ പ്രഖ്യാപനമുണ്ടാവുക.

കായിക മേഖലയിൽ മികച്ച വിജയങ്ങൾ സ്വന്തമാക്കി ചരിത്രം കുറിച്ച ഖത്തറിൽ ഇത്തരം വലിയ ദൗത്യങ്ങളിൽ പങ്കാളിയാവാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് സിറ്റി എക്സ്ചേഞ്ച് ഓപ്പറേഷൻസ്  മേധാവി ഷാനിബ് ശംസുദ്ധീൻ പറഞ്ഞു.പ്രവാസികളിൽ ആരോഗ്യകരമായ ജീവിത ശൈലിയെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമാക്കി നടത്തുന്ന ഇത്തരം സംരംഭങ്ങൾക്കൊപ്പം തുടർന്നും സിറ്റി എക്സ്ചേഞ്ചിന്റെ സഹകരണമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News