Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
തിരുവഞ്ചൂർ രാധാകൃഷ്ണൻ പങ്കെടുക്കും,ഖത്തർ കോട്ടയം ജില്ല ഒ.ഐ.സി.സി ഇൻകാസ് കുടുംബ സംഗമവും കലാസാംസ്കാരിക സമ്മേളനവും നാളെ

June 15, 2023

June 15, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പോഷക സംഘടനയായ ഖത്തർ ഒ.ഐ.സി.സി ഇൻകാസ് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കുടുംബ സംഗമവും കലാ-സംസ്കാരിക സമ്മേളനവും ജൂൺ 16 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ തുമാ മയിലെ ഒലിവ് ഇൻറർനാഷണൽ സ്കൂൾ അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മുൻ ആഭ്യന്തരമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ മുതിർന്ന നേതാവും കോട്ടയം എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയായിരിക്കും

കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം വൈശാഖ് പി കെ, ഒ.ഐ.സി.സി ഇൻകാസ് നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. 
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ മുഴുവൻ പ്രവർത്തകരേയും അനുഭാവികളെയും പരിപാടിയിലേക്ക് ഹാർദ്രമായി സ്വാഗതം ചെയ്യുന്നതായി കോട്ടയം ജില്ല ഭാരവാഹികൾ പ്രസ്താവനയിൽ  അറിയിച്ചു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News