Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി, കെ എം സി സി ഖത്തർ മഞ്ചേശ്വരം മണ്ഡലം കുടുംബസംഗമം നടത്തി

March 13, 2023

March 13, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച്  കെ എം സി സി ഖത്തർ, മഞ്ചേ ശ്വരം മണ്ഡലം കമ്മിറ്റി നടത്തിയ സപ്‌തോത്സവം
-23 ന്റെ ഭാഗമായി കുടുംബസംഗമം സംഘടിപ്പിച്ചു. കെ എം സി സി സംസ്ഥാന പ്രസിഡന്റ എസ്‌ എ എം ബഷീർ ഉൽഘാടനം ചെയ്തു.
 

മുസ്ലിം മത ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളെ രാഷ്ട്രീയമായും വിദ്യാഭ്യാസപരമായും സാമൂഹികമായും ഭരണഘടനാപരമായ  അവകാശങ്ങളിലുടെ ഉയർച്ചയിലേക്ക് നയിച്ച പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന്  ഉൽഘടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

വിവിധ മത്സരങ്ങളിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നുള്ള  കുടുംബങ്ങൾ പങ്കെടുത്തു.ഗാനമേളയും വിവിധ കലാമത്സരങ്ങളും അരങ്ങേറി.

മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ റസാക്ക് കല്ലട്ടി അധ്യക്ഷത വഹിച്ച സംഗമത്തിൽ  ജനറൽ സെക്രട്ടറി നാസർ ഗ്രീൻലാൻഡ് സ്വാഗതവും , ട്രഷറർ ഫൈസൽ പോസോട്ട് നന്ദിയും പറഞ്ഞു‌. കെ എം സി സി ഖത്തർ കാസറഗോഡ് ജില്ലാ  ട്രഷറർ സിദ്ദീഖ് മണിയമ്പാറ, സെക്രട്ടറി കെ ബി മുഹമ്മദ് ബായാർ,ശുകൂർ മണിയമ്പാറ, ഹനീഫ് ബന്ദിയോട്, റഹീം ഗ്രീൻലാൻഡ്, നവാസ് മൊഗ്രാൽ, സുൾഫിക്കർ, സിദ്ദീഖ് മഞ്ചേശ്വരം, അറബി കുഞ്ഞി, ഫസൽ മള്ളങ്കൈ, സാബിക് സോങ്കാൽ, മസൂദ് പള്ളക്കാന, സഹിൻഷാ പുത്തിഗെ, ഇർഷാദ് ബംബ്രാണ , എന്നിവർ കുടുംബ സംഗമം നിയന്ത്രിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News