Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
കെഎംസിസി ഖത്തർ കാസർകോട് മുനിസിപ്പൽ കമ്മിറ്റി സ്നേഹ സംഗമം,എ.അബ്ദുറഹിമാനും അഡ്വ. വി.എം മുനീറും പങ്കെടുക്കും

May 23, 2023

May 23, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ: കെഎംസിസി ഖത്തർ കാസർകോട് മുനിസിപ്പൽ കമ്മിറ്റിയുടെ മൂന്ന് മാസം നീണ്ട് നിന്ന KL-14 മുനിസിപ്പൽ ഫീസ്റ്റയുടെ സമാപനമായ സ്നേഹ സംഗമം മെയ് 26 വെള്ളിയാഴ്ച്ച തുമാമയിലെ കെഎംസിസി ഹാളിൽ നടക്കും. മുസ്ലിംലീഗ് കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി എ അബ്ദുൽ റഹിമാൻ, കാസർകോട് നഗരസഭ ചെയർമാൻ അഡ്വ. വി.എം മുനീർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.


കണക്റ്റിംഗ് വിത്ത് ലീഡേർസ് എന്ന സെഷനിൽ പ്രവർത്തകരുമായി മുഖ്യാതിഥികൾ സംവദിക്കും. മണ്ഡലം ജില്ലാ നേതാക്കൾക്കുള്ള സ്വീകരണവും, ഫീസ്റ്റയുടെ ഭാഗമായി നടന്ന വിവിധ തരം മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും അനുമോദനവും നടക്കും.

അവലോകന ചർച്ചയിൽ ഡോ. എം.പി ഷാഫി ഹാജി, ലുഖ്മാൻ തളങ്കര, ആദം കുഞ്ഞി, ഷഫീഖ് ചെങ്കളം, ഫൈസൽ ഫില്ലി, സാബിത്ത് തുരുത്തി, സലീം പള്ളം, അഷ്റഫ് കുളത്തുങ്കര, ശാക്കിർ കാപ്പി, ജാഫർ പള്ളം, ബഷീർ സ്രാങ്ക്, അഷ്റഫ് ഇറാനി, നുഹ്മാൻ അബ്ദുല്ല, അൽതാഫ്, മുഹമ്മദ് കുഞ്ഞി, മഹ്ഫൂസ്,അബ്ദുല്ല ത്രീസ്റ്റാർ, ശഹ്സാദ്, ശംനാസ്, അസീബ്,റഷീദ് ഹസ്സൻ, ഖലീൽ ഉംബാബ് എന്നിവർ സംബന്ധിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/CnQu0Sm89HsFGubs4fWsFe


Latest Related News