Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇനി ഇവർ നയിക്കും,ഖത്തർ കേരള ബിസിനസ് ഫോറത്തിന്(കെ ബി എഫിന്) പുതിയ സാരഥികൾ

June 15, 2023

June 15, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : കേരള ബിസിനസ് ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സ്റ്റെയിജൻബെർഗെർ ഹോട്ടലിൽ ജനറൽ ബോഡി മീറ്റിംഗിനോടൊപ്പം നടന്ന തെരഞ്ഞെടുപ്പിൽ അജി കുര്യാക്കോസിനെ  പ്രസിഡന്റായി തെരഞ്ഞെടുത്തു.

രണ്ടു പതിറ്റാണ്ടായി ഖത്തർ സാമൂഹ്യ മണ്ഡലത്തിൽ സജീവമായി ഇടപെടുന്ന അജി കുര്യാക്കോസ് കെ ബി എഫ് സ്ഥാപകരിൽ ഒരാൾ കൂടിയാണ്. ട്രാവൽ ആൻഡ് ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന മാജിക് ടൂർസിന്റെ മാനേജിങ് ഡയറക്ടറാണ്.

മാനേജ്‌മന്റ് കമ്മിറ്റിയിലേക്ക് കിമി അലക്സാണ്ടർ, നൂറുൽഹഖ്, മൻസൂർ മൊയ്തീൻ, ഹമീദ് കെ എം എസ്, ജയ്പ്രസാദ് ജെപി,  ഫർസാദ് അക്കര, ഹംസ സഫർ, സോണി എബ്രഹാം, മുഹമ്മദ് അസ്‌ലം, മുഹമ്മദ് ഷബീർ തുടങ്ങിയവർ തിരഞ്ഞെടുക്കപ്പെട്ടു.

ആക്ടിങ് പ്രസിഡന്റ് രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ഐ ബി പി സി യുടെ വൈസ് പ്രസിഡന്റ് അബ്ദുൽ സാത്താറിന്റെ മേൽനോട്ടത്തിൽ അഡ്വൈസറി ബോർഡ് ചെയർമാൻ ജയരാജ് തിരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചു.  കിമി അലക്സാണ്ടർ സ്വാഗതം പറഞ്ഞു.ഐ സി ബി എഫ് പ്രസിഡന്റും മുൻ കെ ബി എഫ് പ്രസിഡന്റുമായ ഷാനവാസ് ബാവ സംസാരിച്ചു. കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട്, സെക്രട്ടറി നിഹാദ് അലിയും, സാമ്പത്തിക റിപ്പോർട്ട് ട്രീഷറർ ഗിരീഷ് പിള്ളയും അവതരിപ്പിച്ചു

 
ഇന്ത്യൻ എംബസ്സിയുടെ അംഗീകാരത്തോടു കൂടി പ്രവർത്തിക്കുന്ന ഖത്തറിലെ മലയാളി സംരംഭകരുടെ കൂട്ടായ്മയാണ് കെ.ബി.എഫ്.. ആദ്യമായി തിരഞ്ഞെടുപ്പിലൂടെ നിലവിൽ വന്ന നേതൃത്വമാണ് പുതുതായി ചുമതലയേറ്റത്. 

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz


Latest Related News