Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തര്‍ ഹലാല്‍ സാമ്പത്തിക കേന്ദ്രമായി മാറുന്നുവെന്ന് നിക്ഷേപ പ്രോത്സാഹന ഏജന്‍സി

April 10, 2023

April 10, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: ഖത്തര്‍ ഹലാല്‍ സാമ്പത്തിക കേന്ദ്രമായി മാറുന്നുവെന്ന് നിക്ഷേപ പ്രോത്സാഹന ഏജന്‍സി(ഐപിഎ ഖത്തര്‍)യുടെ പഠന റിപ്പോര്‍ട്ട്. വിവിധ മേഖലകളിലെ വളര്‍ച്ച സാധ്യമാക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ചതിന്റെ ഫലമായാണ് ഹലാല്‍ സമ്പദ് വ്യവസ്ഥയുടെ ഹബ്ബായി ഖത്തര്‍ മാറിയതെന്നും പഠന റിപ്പോര്‍ട്ട് സൂചിപ്പിച്ചു.

2015ല്‍ 3.2 ട്രില്യണ്‍ ഡോളറാണ് ആഗോള ഹലാല്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച. 2025ല്‍ 7.7 ട്രില്യണ്‍ ഡോളറാകുമെന്നും പഠനം സൂചിപ്പിക്കുന്നു. 

ധനകാര്യം, ഭക്ഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, യാത്ര, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, ഫാഷന്‍ തുടങ്ങിയ എല്ലാ വ്യവസായങ്ങളിലും ഇസ്ലാമിക തത്ത്വങ്ങളും മൂല്യങ്ങളും മുറുകെപ്പിടിച്ചുകൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. സമീപ വര്‍ഷങ്ങളില്‍ ഹലാല്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ അഭിവൃദ്ധിപ്പെടുമെന്നും പഠനം വ്യക്തമാക്കി.

ഹലാല്‍ സമ്പദ് വ്യവസ്ഥയുടെ ഹബ്ബായി ഖത്തര്‍ മാറിയതില്‍ ജിസിസി മേഖലയ്ക്ക് വലിയ സ്ഥാനമുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടി. 
ആഗോള ഹലാല്‍ സമ്പദ് വ്യവസ്ഥ വികസിക്കുന്നതിനനുസരിച്ച് ഖത്തറിന് പ്രാധാന്യമേറും. 


ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News