Breaking News
അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും |
ഖത്തർ ഇന്ത്യൻ എംബസി അപ്പെക്‌സ് ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെച്ചു

February 16, 2023

February 16, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ: ഖത്തർ ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള മൂന്ന് അപെക്‌സ് ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനലവന്റ് ഫോറം, ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ എന്നിവയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് ഫെബ്രുവരി 17 ന് നടത്താനിരുന്ന ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പാണ് ഇനി മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവെച്ചത്.

ചില സാങ്കേതിക കാരണങ്ങളാല്‍ തെരഞ്ഞെടുപ്പ് മറ്റൊരു തിയ്യതിയിൽ നടത്താൻ തീരുമാനിച്ചതായാണ് എംബസി കൗണ്‍സിലറും ഇലക് ഷന്‍ കമ്മറ്റി അധ്യക്ഷയുമായ ടി.അജ്ഞലീന പ്രേമലതയുടെ പേരിൽ പുറത്തിറക്കിയ  അറിയിപ്പിൽ വ്യക്തമാക്കുന്നത്.ഡിജിപോൾ ആപ് വഴി മൂന്ന് അപെക്സ് ബോഡികളിലെയും വോട്ടർമാർ രജിസ്‌ട്രേഷൻ പൂർത്തിയാക്കണമെന്നും മാറ്റിവെച്ച തെരഞ്ഞെടുപ്പ് തിയ്യതി പിന്നീട് അറിയിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി. .

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News