Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സാങ്കേതിക തകരാറിൽ ഇത് മൂന്നാം ഊഴം,ഖത്തർ ഇന്ത്യൻ എംബസി അപ്പെക്‌സ് ബോഡികളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 3,4 തിയ്യതികളിൽ

February 26, 2023

February 26, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :വോട്ടെടുപ്പിനായുള്ള ഡിജിപോൾ ആപ്പിലെ തുടർച്ചയായ സാങ്കേതിക തകരാർ കാരണം രണ്ടു തവണ തടസ്സപ്പെട്ട മൂന്ന് അപ്പെക്‌സ് ബോഡികളിലെക്കുള്ള തെരഞ്ഞെടുപ്പ് രണ്ടു ദിവസങ്ങളിലായി നടക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. 

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനലവന്റ് ഫോറം, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ എന്നിവയുടെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണ് മാര്‍ച്ച് 3, 4 തിയ്യതികളിലായി നടക്കുക.

ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ തെരഞ്ഞെടുപ്പ് മാര്‍ച്ച് 3 ന് രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2 മണി വരെയും. ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിലേക്കുള്ള തെരഞ്ഞെടുപ്പ് അതേദിവസം ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ 9 മണി വരെയും ഇന്ത്യന്‍ കമ്മ്യൂണിറ്റി ബനലവന്റ് ഫോറത്തിലേക്കുള്ള തരഞ്ഞെടുപ്പ് മാര്‍ച്ച് 4 ന് ഉച്ച കഴിഞ്ഞ് 3 മണി മുതല്‍ 9 മണി വരെയായിരിക്കും നടക്കുക.

സ്ഥാനാർഥികളെയും വോട്ടർമാരെയും ഒരുപോലെ കുഴക്കിയ ആപ്പിലെ സാങ്കേതിക കുഴപ്പം കടുത്ത വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇടയാക്കിയിരുന്നു.ആദ്യം ഫെബ്രുവരി 17ന് നടത്തുമെന്ന് അറിയിച്ച തെരഞ്ഞെടുപ്പ് സാങ്കേതിക കുഴപ്പങ്ങൾ പരിഹരിച്ച്‌ ഫെബ്രുവരി 24 ലേക്ക് മാറ്റിയെങ്കിലും തകരാർ പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല.വെള്ളിയാഴ്ച വോട്ടെടുപ്പ് തുടങ്ങിയെങ്കിലും പലർക്കും വോട്ടു ചെയ്യാൻ കഴിയാതെ വന്നതോടെ വീണ്ടും മാറ്റിവെക്കുകയായിരുന്നു.ഇത്തവണ മൂന്ന് ഘട്ടങ്ങളിലായി ക്രമീകരിച്ച് ആപ്പിലെ തിരക്കൊഴിവാക്കാനാണ് ശ്രമമെങ്കിലും ആശങ്കകൾ പൂർണമായും നീങ്ങിയിട്ടില്ല.

വാർത്തകൾ ലഭിക്കാൻ നിലവിൽ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News