Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇന്ത്യ-ഖത്തർ സൗഹൃദ വോളിബോൾ, ഇന്ത്യയ്ക്ക് ജയം                    

September 03, 2019

September 03, 2019

ദോഹ : ഇന്നലെ ദോഹയിൽ നടന്ന ഇന്ത്യ-ഖത്തർ സൗഹൃദ വോളിബോൾ മത്സരത്തിൽ  രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് ഇന്ത്യ ഖത്തറിനെ പരാജയപ്പെടുത്തി.ഇരുപതാമത് ഏഷ്യൻ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സന്നാഹമത്സരങ്ങൾക്കും പരിശീലനത്തിനുമായി ദോഹയിലെത്തിയതായിരുന്നു ഇന്ത്യൻ ടീം. 

ഉക്കാരപന്ദ്യന്റെ നേതൃത്വത്തിൽ ഖത്തർ വോളിബോൾ അസോസിയേഷൻ ഹാളിൽ  നടന്ന മത്സരത്തിൽ  ദീപേഷിന്റെ ബ്ലോക്കിങ് മികവിലും അജിത് ലാലിന്റെ ആക്രമണത്തിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ് ആദ്യ സെറ്റ്  സ്വന്തമാക്കിയത്.. രണ്ടാം സെറ്റ് മുബാറക്കിന്റെ ആക്രമണ മികവിൽ ഖത്തർ പിടിച്ചെടുത്തു. മൂന്നാം സെറ്റും ഖത്തർ നേടിയെങ്കിലും വിനീത് ചൗധരി അറ്റാക്കിങ്ങിൽ ജ്വലിച്ചു നിന്ന നാലും അഞ്ചും സെറ്റുകൾ കരസ്ഥമാക്കി വിദേശ കോച്ച് ഡ്രാഗൻ മഹയിലോവിച്ചിന്റെ ശിക്ഷണത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. 

ഇന്ന് വൈകീട്ട് അഞ്ചു മണിക്ക് ഇതേ വേദിയിൽ നടക്കുന്ന രണ്ടാമത് മത്സരത്തിൽ പങ്കെടുക്കാൻ ഇന്ത്യയുടെ മിന്നും താരം പ്രഭാകരനും ഇറങ്ങുന്നുണ്ട്. കാണികൾക്ക് പ്രവേശനം സൗജന്യമാണ്.

സെപ്തംബർ 13 മുതല്‍ 21 വരെ തെഹ്റാനില്‍ നടക്കുന്ന ഇരുപതാമത് ഏഷ്യന്‍ സീനിയര്‍ പുരുഷവിഭാഗം ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീം പന്ത്രണ്ട് ദിവസത്തെ പരിശീലന-മത്സര പരിപാടികള്‍ക്കായാണ് ദോഹയില്‍ എത്തിയത്.

 


Latest Related News