Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ഇന്ന് മുതൽ പ്രീമിയം പെട്രോളിന് വില കുറയും

April 01, 2023

April 01, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഏപ്രിൽ മാസത്തെ പുതുക്കിയ ഇന്ധന വില പ്രകാരം പ്രീമിയം പെട്രോൾ ലിറ്ററിന് ശനിയാഴ്ച മുതൽ നേരിയ വിലക്കുറവുണ്ടാകും. ഖത്തർ എനർജിയാണ് ഇക്കാര്യം അറിയിച്ചത്.പ്രീമിയം പെട്രോളിന് ലിറ്ററിന് 1.95 റിയാൽ ആയിരിക്കും പുതുക്കിയ നിരക്ക്.കഴിഞ്ഞ മാർച്ച് മാസത്തെ അപേക്ഷിച്ച് അഞ്ച് ദിര്ഹത്തിന്റെ കുറവാണുണ്ടാവുക.മാർച്ചിൽ 2 റിയാലായിരുന്നു ഒരു ലിറ്റർ പ്രീമിയം പെട്രോളിന്റെ നിരക്ക്.

അതേസമയം, സൂപ്പർ ഗ്രേഡ് പെട്രോളിനും ഡീസലിനും മാർച്ചിലെ വില തന്നെ ഏപ്രിലിലും തുടരും. സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് 2.10 റിയാലും  ഡീസൽ ലിറ്ററിന് 2.05 റിയാലുമാണ് നിലവിലെ നിരക്ക്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News