Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലെ 'മെറൂൺ പട' ലോകകപ്പ് വരെയെത്തിയത് ഇങ്ങനെയാണ്

October 10, 2022

October 10, 2022

 

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ : 2022 ലെ ലോകകപ്പിൽ ഖത്തർ ദേശീയ ടീം ആദ്യമായി അരങ്ങേറ്റത്തിനൊരുങ്ങുമ്പോൾ വലിയ പ്രതീക്ഷയോടെയാണ് ഖത്തറിലെ ഫുട്‍ബോൾ ആരാധകർ ഇക്വഡോറുമായുള്ള ഉൽഘാടനത്തിനായി കാത്തിരിക്കുന്നത്.ലോകത്തിന് മുന്നിൽ പന്തുതട്ടാൻ ലഭിക്കുന്ന ഈ അവസാരം പരമാവധി മികച്ചതാക്കാൻ മാസങ്ങളായി കോച്ച് ഫെലിക്സ് സാഞ്ചസിന് കീഴിൽ രാജ്യത്തിനകത്തും പുറത്തുമായി തുടർച്ചയായ പരിശീലനത്തിലാണ്.ഖത്തർ ദേശീയ ഫുട്‍ബോൾ ടീമിന്റെ ഇതുവരെയുള്ള നേട്ടങ്ങളും നാൾവഴികളും പരിശോധിക്കാം.

1960 - ഖത്തർ ഫുട്ബോൾ അസോസിയേഷൻ (ക്യുഎഫ്എ) രൂപീകരിച്ചു. മൂന്ന് വർഷത്തിന് ശേഷം ഖത്തർ ടീം ഫിഫയുടെ  ഔദ്യോഗിക അംഗമായി.

1970 - ദ്വിവത്സര ഗൾഫ് കപ്പിൽ ബഹ്‌റൈനെതിരെയായിരുന്നു ആദ്യ ഔദ്യോഗിക മത്സരം.2-1ന് ബഹ്റൈന് മുന്നിൽ പരാജയപ്പെട്ടു.

1972 - ക്യൂ.എഫ്.എ (QFA) ഖത്തർ ഫുട്ബോൾ ലീഗ് ആരംഭിച്ചു.

1974 - ഗൾഫ് കപ്പിലെ രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ ഒമാനെ 4-0 ന് തോൽപ്പിച്ച് ഖത്തർ തങ്ങളുടെ ആദ്യ അന്താരാഷ്ട്ര മത്സരം ജയിച്ചുകയറി. ആറ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഖത്തർ മൂന്നാം സ്ഥാനത്തെത്തി.

1975 - മെറൂൺ ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്തെങ്കിലും ടൂർണമെന്റിലേക്ക് യോഗ്യത നേടാനായില്ല.

1977 - ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഖത്തർ ബഹ്‌റൈനെ തോൽപ്പിച്ചെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഗ്രൂപ്പിൽ നിന്ന് പുറത്തായി.

1980 - മുൻ ബാഴ്‌സലോണ താരവും ബ്രസീൽ വിംഗറുമായ ഇവാരിസ്റ്റോയുടെ പരിശീലനത്തിന് കീഴിൽ ഖത്തർ ആദ്യമായി  ഏഷ്യാ കപ്പിൽ ബൂട്ടണിഞ്ഞു.

1984 - ആദ്യമായി ഗൾഫ് കപ്പ് ഫൈനൽ വരെ എത്തിയെങ്കിലും  4-3ന് ഇറാഖിനോട് പെനാൽറ്റിയിൽ തോറ്റു.

1992 - ഖത്തർ സമ്മർ ഒളിമ്പിക്‌സിൽ  യോഗ്യത നേടുകയും  ഈജിപ്തിനെ തോൽപ്പിക്കുകയും കൊളംബിയയെ സമനിലയിൽ തളക്കുകയും ചെയ്തു.അതേ വർഷം, ടൂർണമെന്റിലെ അഞ്ച് കളികളിൽ നാലിലും വിജയിച്ച് ടീം ആദ്യമായി ഗൾഫ് കപ്പിൽ മുത്തമിട്ടു.

1997 - 1998 ലോകകപ്പിനുള്ള യോഗ്യതാ റൗണ്ടിന്റെ അവസാന റൗണ്ട് വരെ എത്തിയെങ്കിലും അവസാന മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റതോടെ യോഗ്യത നഷ്ടമായി.സൗദിയെ കൂടി മറികടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ 1998-ൽ ഫ്രാൻസിൽ നടന്ന ലോകകപ്പിൽ ഖത്തർ സ്ഥാനം ഉറപ്പിക്കുമായിരുന്നു.

2004 - 2004-അറേബ്യൻ ഗൾഫ് കപ്പിന് ഖത്തർ വേദിയായി. സദ്ദാം ഹുസൈന്റെ പതനത്തിന് ശേഷമുള്ള ഇറാഖി ദേശീയ ടീമിന്റെ മത്സരത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. പെനാൽറ്റി ഷൂട്ടൗട്ടിൽ അവസാനിച്ച മത്സരത്തിൽ ഖത്തർ രണ്ടാമതും വിജയിച്ചപ്പോൾ ഒമാൻ റണ്ണേഴ്‌സ് അപ്പായി.

2006 - ഫൈനലിൽ ഇറാഖിനെ പരാജയപ്പെടുത്തി ഖത്തർ ആദ്യമായി ഏഷ്യൻ ഗെയിംസ് കിരീടം സ്വന്തമാക്കി.

2014 - ഖത്തർ ഫുട്ബോളിൽ വിജയവർഷമായി കുറിക്കപ്പെട്ട, മുഴുവൻ വർഷ മത്സരങ്ങളിൽ മെറൂൺ പട ഒരിക്കൽ മാത്രമാണ് പരാജയം ഏറ്റുവാങ്ങിയത്. വെസ്റ്റ് ഏഷ്യ ഫുട്ബോൾ ഫെഡറേഷൻ കപ്പും ഗൾഫ് കപ്പും സ്വന്തമാക്കി മേഖലയിൽ കാൽപന്തുകളിയിൽ നിർണായക സ്ഥാനം ഉറപ്പിച്ചു.

2019 - ഉപരോധം ഉൾപെടെയുള്ള എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഫെലിക്സ് സാഞ്ചസും താരങ്ങളും അബുദാബിയിൽ വിമാനമിറങ്ങി.അബുദാബിയിൽ കാലുകുത്തിയത് മുതൽ നേരിടേണ്ടിവന്ന അവഗണനകൾക്ക് ഖത്തർ കളിക്കളത്തിൽ പ്രതികാരം തീർത്തു.ഫുട്‍ബോളിനും അപ്പുറം രാഷ്ട്രീയ മാനം കൂടിയുണ്ടായിരുന്നു മത്സരത്തിൽ ജയമുറപ്പിച്ചു. കിരീടത്തിലേക്കുള്ള പാതയിൽ ഖത്തർ ക്വാർട്ടർ ഫൈനലിൽ ദക്ഷിണ കൊറിയയെയും ഫൈനലിൽ നാല് തവണ ചാമ്പ്യന്മാരായ ജപ്പാനെയും പരാജയപ്പെടുത്തി.ടൂർണമെന്റിൽ ആകെ ഒരു ഗോൾ മാത്രമാണ് അവർ വഴങ്ങിയത്.അതേ വർഷം, കോപ്പ അമേരിക്കയിൽ കളിക്കാൻ ഖത്തറിന് അവസരം ലഭിച്ചു. പരാഗ്വേയ്‌ക്കെതിരെ 2-2 സമനില വഴങ്ങിയ ശേഷം, അടുത്ത രണ്ട് മത്സരങ്ങൾ തോൽക്കുകയും ഗ്രൂപ്പിൽ ഏറ്റവും താഴെയായി ഫിനിഷ് ചെയ്യുകയും ചെയ്തു.

2021 - CONCACAF ഗോൾഡ് കപ്പ് കളിക്കാൻ ഖത്തറിന് അവസരം.സെമി ഫൈനലിൽ ആതിഥേയരായ യുഎസ്എയോട് 1-0ന് പരാജയം ഏറ്റുവാങ്ങി.

source: al jazeera
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News