Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ജർമനിയുടെ 'ഇരട്ടത്താപ്പ്' അലോസരമുണ്ടാക്കുന്നതാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രി

November 07, 2022

November 07, 2022

അൻവർ പാലേരി  

ദോഹ : ഖത്തർ ലോകകപ്പിനെതിരെ ജനങ്ങളിൽ രാഷ്ട്രീയ തെറ്റിദ്ധാരണയുണ്ടാക്കുന്ന ജർമനിക്ക് ഖത്തറുമായുള്ള ഊർജ്ജപങ്കാളിത്തത്തിൽ മറ്റൊരു നിലപാടാണെന്ന് ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ.ഈ രണ്ടുതരം നിലപാടുകൾ അലോസരമുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.ജർമൻ പത്രമായ ഫ്രാങ്ക്ഫർട്ടർ ആൽജെമൈൻ സെയ്തുങിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

"ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിലും ഖത്തറുമായുള്ള ഊർജ ഇടപാടിലും ജർമ്മനി വ്യത്യസ്ത മാനദണ്ഡങ്ങളാണ് സ്വീകരിക്കുന്നത്.ഈ ഇരട്ട നിലപാട് ഞങ്ങളെ അലോസരപ്പെടുത്തുന്നു. ഒരു വശത്ത്, ജർമ്മൻ ജനതയെ സർക്കാർ  രാഷ്ട്രീയമായി തെറ്റിദ്ധരിപ്പിക്കുന്നു., മറുവശത്ത്, ഊർജ്ജ പങ്കാളിത്തത്തിന്റെയോ നിക്ഷേപത്തിന്റെയോ കാര്യത്തിൽ സർക്കാരിന് ഞങ്ങളുമായി ഒരു പ്രശ്‌നവുമില്ല,” അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ നിന്ന് ജർമ്മൻ പൗരന്മാരെ ഒഴിപ്പിക്കാൻ സഹായിച്ച കാര്യവും അദ്ദേഹം അഭിമുഖത്തിൽ ഓർമിപ്പിച്ചു.

"2021 ഓഗസ്റ്റിൽ, താലിബാൻ ഏറ്റെടുത്തതിനെത്തുടർന്ന് ആയിരക്കണക്കിന് പൗരന്മാരെ അഫ്ഗാനിസ്ഥാനിൽ നിന്ന് ഒഴിപ്പിക്കാൻ ഖത്തർ ബെർലിനിനെ സഹായിച്ചപ്പോൾ,രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ചതായിരുന്നു.

അക്കാലത്ത് കുറഞ്ഞത് 70,000 അഫ്ഗാനികളെയും വിദേശികളെയുമാണ് ഖത്തർ സുരക്ഷിതമായി ഒഴിപ്പിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ 'എയർലിഫ്റ്റായാണ്' ഇത് കണക്കാപ്പെടുന്നത്.ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമ്പോൾ, ജർമ്മൻ ടീമിനൊപ്പം ലോകകപ്പ് ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, അപ്പോൾ പെട്ടെന്ന് വ്യത്യസ്തമായ മാനദണ്ഡങ്ങൾ ബാധകമാകുന്നത് എങ്ങനെയാണെണെന്ന് ഞങ്ങൾക്ക് മനസിലാക്കാൻ കഴിയുന്നില്ല." അദ്ദേഹം കൂട്ടിച്ചേർത്തു.

യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ജർമ്മനിക്ക്  ആസന്നമായ ശൈത്യകാലത്ത് റഷ്യൻ വാതകത്തിന് ബദലായി കൂടുതൽ പ്രകൃതിവാതകം എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇതിനായി കഴിഞ്ഞ മെയിൽ 

ഹൈഡ്രജൻ, ദ്രവീകൃത പ്രകൃതി വാതക (എൽഎൻജി) വിതരണത്തിന് ഊന്നൽ നൽകി ഊർജ്ജ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള കരാറിൽ ഖത്തറും ജർമ്മനിയും ഒപ്പുവെച്ചിട്ടുണ്ട്.എന്നാൽ ജർമ്മനിയും ഖത്തറും തമ്മിൽ തുടർന്നുപോകാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ബന്ധമല്ല ഇത്. ഞങ്ങൾ എല്ലാവരോടും എപ്പോഴും തുറന്ന് സംസാരിക്കും. എന്നാൽ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രസ്താവനകൾ സ്വീകരിക്കാൻ കഴിയില്ലെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി ചൂണ്ടിക്കാട്ടി.

നേരത്തെ ഖത്തർ ലോകകപ്പിനെതിരെ തെറ്റിദ്ധാരണയുണ്ടാക്കുന്ന തരത്തിൽ പ്രസ്താവന നടത്തി വിവാദത്തിലായ ജർമൻ ആഭ്യന്തര മന്ത്രി പിന്നീട് ഖത്തർ സന്ദർശനത്തിനിടെ തന്റെ നിലപാട് തിരുത്തുകയും വിദേശതൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ ഖത്തർ നടപ്പാക്കിയ പരിഷ്കാരങ്ങളെ പ്രശംസിക്കുകയും ചെയ്തിരുന്നു.എന്നാൽ ഇതിന് ശേഷവും  ജർമൻ രാഷ്ട്രീയ നേതൃത്വവും മാധ്യമങ്ങളും ഖത്തറിനെതിരെ ആക്രമണം തുടരുകയാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News