Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഇന്ത്യയിലെ ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ചര്‍ നിര്‍മ്മിക്കാന്‍ ഖത്തര്‍ സഹകരിക്കുമെന്ന് ഇന്ത്യയിലെ ഖത്തര്‍ അംബാസഡര്‍

March 29, 2021

March 29, 2021

ന്യൂഡല്‍ഹി: ഇന്ത്യയും ഖത്തറും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യയിലെ ഖത്തര്‍ അംബാസഡര്‍. വര്‍ധിച്ചു വരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ചര്‍ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ താല്‍പ്പര്യം കണക്കിലെടുത്ത് അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ എല്‍.എന്‍.ജി ഇന്‍ഫ്രാസ്ട്രക്ചര്‍ കെട്ടിപ്പടുക്കുന്നതില്‍ സഹകരണം ശക്തമാക്കുമെന്ന് അംബാസഡര്‍ മുഹമ്മദ് ബിന്‍ ഖാതിര്‍ അല്‍ ഖാതിര്‍ പറഞ്ഞു. 

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ദ്രവീകൃത പ്രകൃതി വാതകം (എല്‍.എന്‍.ജി) കയറ്റുമതി ചെയ്യുന്ന രാജ്യമായ ഖത്തര്‍ തന്നെയാണ് ഇന്ത്യയിലെ ഗ്യാസ് ഇന്‍ഫ്രാസ്ട്രക്ചര്‍ കെട്ടിപ്പടുക്കാനായി സഹകരിക്കാനൊരുങ്ങുന്നത്. ഇരുരാജ്യങ്ങും സമീപകാലത്ത് നടത്തിയ സന്ദര്‍നങ്ങള്‍ ഊര്‍ജ്ജം, നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിവിധ മേഖലകളിലെ സഹകരണത്തിന് കരുത്തേകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയുമായി ഖത്തറിന് ഊഷ്മളമായ ബന്ധമാണ് ഉള്ളത്. ഇരുരാജ്യങ്ങളിലെയും പൗരന്മാര്‍ തമ്മിലും അതുപോലുള്ള ബന്ധമാണ് ഉള്ളത്. ഖത്തര്‍-ഇന്ത്യ ബന്ധം പാരമ്പര്യത്തില്‍ അധിഷ്ഠിതവും ശക്തവുമാണ്. ആറായിരത്തിലധികം രജിസ്‌ട്രേഡ് ഇന്ത്യന്‍ കമ്പനികളാണ് ഖത്തറില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഒരു ഇന്ത്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അംബാസഡര്‍ പറഞ്ഞു. 

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ ഇന്‍വസ്റ്റ്‌മെന്റ് അതോറിറ്റിയുടെ ഓഫീസ് ഇന്ത്യയില്‍ ആരംഭിക്കുമെന്ന് നേരത്തേ ഖത്തര്‍ അറിയിച്ചിരുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 1100 കോടി ഡോളറില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനി ഇന്ത്യ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ടാണ് അമീര്‍ ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തുന്നത്. കൊവിഡ് സാഹചര്യങ്ങള്‍ മെച്ചപ്പെട്ടാലാകും അമീര്‍ ഇന്ത്യയിലെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News