Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ബിസ്കറ്റ് പെട്ടികളിൽ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച മയക്കുമരുന്ന് കസ്റ്റംസ് പിടികൂടി

February 17, 2023

February 17, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ: ബിസ്‌കറ്റ് പെട്ടികളിൽ ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം പിടികൂടി. ബിസ്കറ്റ് ബോക്സിൽ നിന്ന് 1996 ഗ്രാം കഞ്ചാവും  നട്സ് ബോക്സിൽ നിന്ന്  931.3 ഗ്രാം ശാബോയുമാണ്  പിടികൂടിയത്. 

ഒരു യാത്രക്കാരന്റെ ബാഗില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയിലാണ് നിരോധിത വസ്‍തുക്കള്‍ കണ്ടെത്തിയത്. പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങള്‍ അധികൃതര്‍ സോഷ്യല്‍ മീഡിയയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രാജ്യത്തേക്ക് നിരോധിത വസ്‍തുക്കള്‍ കൊണ്ടുവരരുതെന്ന് നിരന്തരം മുന്നറിയിപ്പ് നല്‍കാറുള്ള കാര്യം വീണ്ടും ഓര്‍മിപ്പിക്കുകയാണെന്ന് ഖത്തര്‍ കസ്റ്റംസ് ഓർമപ്പെടുത്തി.
ഇത്തരം കള്ളക്കടത്ത് ശ്രമങ്ങള്‍ തടയാനുള്ള എല്ലാ ആധുനിക സംവിധാനങ്ങളും വിദഗ്ധ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരും തങ്ങള്‍ക്കുണ്ടെന്ന് കസ്റ്റംസ് അറിയിച്ചു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിക്കുന്ന ഏറ്റവും ആധുനിക രീതികള്‍ വരെ കണ്ടെത്താനും യാത്രക്കാരുടെ ശരീരഭാഷയില്‍ നിന്നു പോലും കള്ളക്കടത്തുകാരെ തിരിച്ചറിയാനും ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News