Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സിറ്റി എക്സ്ചേഞ്ചിന്റെ ഒൻപതാമത് ശാഖ ലുസൈൽ സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു

October 15, 2022

October 15, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തറിലെ ധനവിനിമയ രംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള സിറ്റി എക്സ്ചേഞ്ചിന്റെ പുതിയ ശാഖ ലുസൈലിലെ വൈൻധം മാളിൽ പ്രവർത്തനമാരംഭിച്ചു.സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് പി ഹമീദ് ഉൽഘാടനം നിർവഹിച്ചു.മാനേജ്‌മെന്റ് അംഗങ്ങളും ഉന്നത വ്യക്തിത്വങ്ങളും മറ്റ് ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.

രാജ്യത്തെ ഒൻപതാമത് ശാഖയാണ് ലുസൈലിലെ വൈൻധം മാളിലെ താഴത്തെ നിലയിൽ യാസ്മിൻ പാലസിന് എതിർവശം  പുതുതായി ആരംഭിച്ചത്..നിലവിൽ,ദോഹയിലെ അൽ വതൻ സെന്ററിന് സമീപമുള്ള പ്രധാന ബ്രാഞ്ചിന് പുറമെ ഇൻഡസ്ട്രിയൽ ഏരിയ,റയ്യാൻ,ഗരാഫ,സൽവ റോഡ്,ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാൾ,ശഹാനിയ,മുഐതർ എന്നിവിടങ്ങളിലാണ് സിറ്റി എക്സ്ചേഞ്ച് പ്രവർത്തിക്കുന്നത്.

മൂന്ന് പതിറ്റാണ്ടിലേറെയായി ഖത്തറിൽ പ്രവർത്തിക്കുന്ന സിറ്റി എക്സ്ചേഞ്ചിൽ നിന്ന് നാട്ടിലേക്കും മറ്റു രാജ്യങ്ങളിലേക്കും എളുപ്പത്തിൽ പണമയക്കാൻ മൊബൈൽ ആപ് വഴിയും സൗകര്യമുണ്ട്.ഇതിന് പുറമെ,ഏറ്റവും നൂതനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് നാട്ടിലേക്ക്  പണമയക്കാനുള്ള ആധുനിക സംവിധാനം കൂടി ഉടൻ നിലവിൽ വരുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

ഖത്തറിന്റെ പുതിയ മുഖമായി മാറിയ ലുസൈൽ സിറ്റിയിൽ കൂടി പുതിയ ബ്രാഞ്ച് തുടങ്ങിയതോടെ ഈ ഭാഗങ്ങളിലെ ഉപയോക്താക്കൾക്കും നേരിട്ടെത്തി സേവനങ്ങൾ ഉപയോഗിക്കാനാവും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News