Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മയക്കമരുന്നിന്റെ വ്യാപനം തടയുന്നതിന് അന്താരാഷ്ട്രതലത്തില്‍ അതിവേഗ നടപടി വേണമെന്ന് ഖത്തര്‍

March 20, 2023

March 20, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: മയക്കമരുന്നിന്റെ വ്യാപനം തടയുന്നതിന് അന്താരാഷ്ട്രതലത്തില്‍ അതിവേഗ നടപടി സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് ഖത്തര്‍ അഭ്യര്‍ത്ഥിച്ചു. വിയന്നയില്‍ കമ്മീഷന്‍ ഓണ്‍ നാര്‍ക്കോട്ടിക് സബ്‌സ്റ്റാന്‍സിന്റെ 66-ാമത് സെഷനിലാണ് ഐക്യരാഷ്ട്രസഭയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഇക്കാര്യം ആവശ്യപ്പെട്ടത്. 

മയക്കമരുന്നിന്റെ ദോഷങ്ങളെക്കുറിച്ചും അപകട സാധ്യതകളെക്കുറിച്ചും സമൂഹത്തെ ബോധവത്കരിക്കുന്നതില്‍ ഖത്തര്‍ മുന്‍ഗണന നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കര്‍ശനമായ നിരീക്ഷണ സംവിധാനത്തിലൂടെ രാജ്യത്ത് മയക്കമരുന്നെത്തുന്നത് തടയാന്‍ ഖത്തര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ആഗോള മാനുഷിക, വികസന പ്രവര്‍ത്തനങ്ങളാണ് ഖത്തര്‍ ലക്ഷ്യം വെക്കുന്നത്. ദോഹ പ്രോഗ്രാം ഓഫ് ആക്ഷനിലൂടെ വികസിത രാജ്യങ്ങളുടെ വളര്‍ച്ചയാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. അതിനായാണ് 60 മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മയക്കമരുന്നിന്റെ വ്യാപനം സമൂഹത്തിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ഇതിനെതിരെ അന്താരാഷ്ട്ര സമൂഹം അതിവേഗം നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News