Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ തൊഴിലാളികൾ കൂടുതൽ സുരക്ഷിതരാകും,വർക്കേഴ്‌സ് ഇൻഷുറൻസ് ഫണ്ടിന് കാബിനറ്റിന്റെ അംഗീകാരം

April 07, 2023

April 07, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :വര്‍ക്കേഴ്സ് സപ്പോര്‍ട്ട് ആന്‍ഡ് ഇന്‍ഷുറന്‍സ് ഫണ്ടിന്റെ കരട് രേഖയ്ക്ക്‌ ഖത്തർ മന്ത്രിസഭാ അംഗീകാരം നൽകി. തൊഴിലാളികളുടെ അവകാശങ്ങള്‍ ഉറപ്പ് വരുത്താനും, ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും ലക്ഷ്യമാക്കിയാണ് തീരുമാനം.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേര്‍ന്ന യോഗത്തിലാണ് വര്‍ക്കേഴ്സ് സപ്പോര്‍ട്ട് ആന്‍ഡ് ഇന്‍ഷുറന്‍സ് ഫണ്ടിന്റെകരട് രേഖയ്ക്ക് അംഗീകാരം നല്‍കിയത്.

തൊഴിലാളികളെ പിന്തുണയ്ക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും ആവശ്യമായ സുസ്ഥിര സാമ്പത്തിക സ്രോതസ്സുകള്‍ നല്‍കുക, തൊഴില്‍ തര്‍ക്ക പരിഹാര സമിതികള്‍ തീരുമാനിക്കുന്ന തൊഴിലാളികള്‍ക്ക് കുടിശ്ശിക നല്‍കുകയും തുടര്‍ന്ന് തൊഴിലുടമയില്‍ നിന്ന് ശമ്ബളം ലഭ്യമാക്കുകയും ചെയ്യുക,എന്നിവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. രാജ്യത്തെ ബന്ധപ്പെട്ടഅധികാരികളുമായി ഏകോപിപ്പിച്ച്‌ നിലവാരമുള്ള കളിസ്ഥലങ്ങള്‍, വിനോദ വേദികള്‍, താമസകേന്ദ്രങ്ങള്‍ എന്നിവഉറപ്പാക്കണമെന്നും കരട് രേഖയില്‍ നിർദേശിക്കുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News