Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ഖത്തറും ബഹ്‌റൈനും നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നു,രണ്ടാം വട്ട ചർച്ചകൾ സൗദിയിലെ ജിസിസി ആസ്ഥാനത്ത്

April 13, 2023

April 13, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :വർഷങ്ങളുടെ ഇടവേളക്കും അഭിപ്രായ ഭിന്നതകൾക്കും ശേഷം ഖത്തറിനും ബഹ്റൈനുമിടയിൽ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള കൂടിയാലോചനകൾ പുരോഗമിക്കുന്നു.ഇതിന്റെ ഭാഗമായി ഇരു രാജ്യങ്ങളിലെയും  ഫോളോ-അപ്പ് കമ്മിറ്റിയുടെ രണ്ടാമത്തെ യോഗം ബുധനാഴ്ച സൗദി അറേബ്യയിലെ റിയാദിലുള്ള ജിസിസി ആസ്ഥാനത്ത് ചേർന്നു.

ഖത്തർ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. അഹമ്മദ് ബിൻ ഹസൻ അൽ ഹമ്മാദിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് ചർച്ചയിൽ പങ്കെടുത്തത്. ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയത്തിലെ പൊളിറ്റിക്കൽ അഫയേഴ്‌സ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഡോ. അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ ബഹ്‌റൈൻ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി.ഐക്യരാഷ്ട്രസഭാ ചാർട്ടറിന്റെ തത്വങ്ങളും 1961ലെ നയതന്ത്രബന്ധത്തെക്കുറിച്ചുള്ള വിയന്ന ഉടമ്പടിയുടെ വ്യവസ്ഥകളും അനുസരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ യോഗത്തിൽ തീരുമാനമായി.

2021 ജനുവരി 5ന് സൗദിയിൽ ചേർന്ന ജിസിസി ഉച്ചകോടിയിലെ അൽ ഉല കരാറിൽ ഖത്തറിനെതിരായ ഉപരോധവും തുടർന്നുണ്ടായ ഗൾഫ് പ്രതിസന്ധിയും പരിഹരിക്കുന്നതിനുള്ള പ്രഖ്യാപനമുണ്ടായെങ്കിലും വ്യവസ്ഥകൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി ഫോളോഅപ്പ് കമ്മറ്റികൾ ചേർന്ന് കാര്യങ്ങൾ വിലയിരുത്തി വരികയാണ്.അതേസമയം,അൽ ഉല കരാറോടെ ഖത്തറിനും മറ്റു ഗൾഫ് രാജ്യങ്ങൾക്കുമിടയിലെ ഭിന്നതകൾ ഏറെക്കുറെ പരിഹരിക്കപ്പെട്ടെങ്കിലും ബഹ്‌റൈനും ഖത്തറിനുമിടയിൽ പഴയ സൗഹൃദം ഇനിയും രൂപപ്പെട്ടിട്ടില്ല.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI

 


Latest Related News