Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിനും ബഹ്റൈനുമിടയിലെ വിമാന സർവീസുകൾ രണ്ടാഴ്ചക്കകം പുനരാരംഭിച്ചേക്കുമെന്ന് റിപ്പോർട്ട്

May 01, 2023

May 01, 2023

അൻവർ പാലേരി 

ദോഹ / മനാമ : വർഷങ്ങളുടെ ഇടവേളക്ക് ശേഷം ദോഹക്കും മനാമക്കുമിടയിൽ രണ്ടാഴ്‌ചക്കകം നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിച്ചേക്കുമെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് 'അൽ ശർഖ്'അറബ് പത്രം റിപ്പോർട്ട് ചെയ്തു.ആഴ്ചയിൽ എത്ര സർവീസുകൾ നടത്തുമെന്നും സർവീസുകൾ പുനരാരംഭിക്കുന്ന തിയ്യതിയും ഉൾപെടെയുള്ള കാര്യങ്ങളിൽ അന്തിമ ചർച്ചകൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

2017 ലെ ഉപരോധവുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് ശേഷം ഖത്തറും ബഹ്‌റൈനും നയതന്ത്രബന്ധം പുനരാരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് വിമാനസർവീസുകൾ കൂടി പുനരാരംഭിക്കാനുള്ള തീരുമാനം. എന്നാൽ, ഇക്കാര്യത്തിൽ പരസ്യമായി പ്രതികരിക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.

2017 ൽ ആരംഭിച്ച ഉപരോധം 2021 ലെ അൽ ഉല പ്രഖ്യാപനത്തോടെ അവസാനിച്ചിരുന്നെങ്കിലും ഖത്തറും ബഹ്‌റൈനും തമ്മിലുള്ള ബന്ധം പഴയ നിലയിലായിരുന്നില്ല.അതേസമയം,ഏപ്രിൽ 12 ന്, റിയാദിൽ നടന്ന രണ്ടാമത്തെ ഫോളോ-അപ്പ് കമ്മിറ്റി യോഗത്തിന് ശേഷം ഖത്തറി, ബഹ്‌റൈൻ അധികൃതർ നയതന്ത്രബന്ധം പൂർണമായി പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.ഇതിനുപിന്നാലെ,ഇരു രാജ്യങ്ങളിലെയും എംബസികൾ  വീണ്ടും തുറക്കുന്നതിനുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് ഖത്തർ വിദേശകാര്യ വക്താവ് ഡോ. മജീദ് അൽ അൻസാരി കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News