Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
അഴിമതി പൊറുപ്പിക്കില്ല, ഖത്തർ മുൻ ധനകാര്യ മന്ത്രിയെ ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തു

March 19, 2023

March 19, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: അഴിമതിക്കേസിൽ അറസ്റ്റിലായ ഖത്തർ മുൻ ധനകാര്യ മന്ത്രി അലി ഷെരീഫ് അല്‍-ഇമാദിയെ ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യാൻ  അറ്റേര്‍ണി ജനറല്‍ ഉത്തരവിട്ടു. 2021 മെയ് 6നാണ് മുൻ ധനമന്ത്രി അലി ഷെരീഫ് അല്‍-ഇമാദിയെ പബ്ലിക് പ്രോസിക്യൂഷന്‍ അറസ്റ്റ് ചെയ്തത്.  സാമ്പത്തിക ക്രമകേടുകൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് അദ്ദേഹത്തിന് മേൽ ചുമത്തിയത്.

പ്രതികളെ ചോദ്യം ചെയ്തും സാക്ഷികളെ വിസ്തരിച്ചും മറ്റു  റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചും ആവശ്യമായ തെളിവ് ശേഖരണം പൂർത്തിയാക്കിയതായി പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

ഓഫീസ് ദുരുപയോഗം, അധികാര ദുര്‍വിനയോഗം, പൊതുമുതൽ  നശിപ്പിക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന മറ്റ് കുറ്റങ്ങൾ.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News