Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇന്ത്യയിൽ നടന്ന തീവ്രവാദ വിരുദ്ധ സമിതി യോഗത്തിൽ ഖത്തർ പങ്കെടുത്തു

October 30, 2022

October 30, 2022

ക്യൂ.എൻ.എ.

ദോഹ : ന്യൂഡൽഹിയിൽ നടന്ന സുരക്ഷാ കൗൺസിൽ തീവ്രവാദ തീവ്രവാദ വിരുദ്ധ സമിതിയുടെ പ്രത്യേക യോഗത്തിൽ ഖത്തർ പങ്കെടുത്തു. ഖത്തറിനെ പ്രതിനിധീകരിച്ച് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രത്യേക പ്രതിനിധി ഡോ.മുതിയഖ് ബിൻ മാജിദ് അൽ ഖഹ്താനിയുടെ നേതൃത്വത്തിലുള്ള സംഘമാണ്    തീവ്രവാദ,ഭീകരാക്രമണങ്ങളെ നേരിടുന്നതിനുള്ള സുരക്ഷാ കൗൺസിലിന്റെ യോഗത്തിൽ പങ്കെടുത്തത്.

രാജ്യങ്ങൾ തമ്മിലും ജനങ്ങൾക്കിടയിലും സമാധാനം, സംഭാഷണം, സഹിഷ്ണുത എന്നിവ പ്രോത്സാഹിപ്പിക്കുക,,സുസ്ഥിരതയും ലോകസമാധാനവും കൈവരിക്കുന്നതിന്  മധ്യസ്ഥതക്കുള്ള പ്രത്യേക  കാര്യാലയങ്ങൾ തുടങ്ങുക, ഭീകരവാദ പ്രതിഭാസത്തെ നേരിടാൻ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുക എന്നിവ അനിവാര്യമാണെന്ന് ഖത്തർ യോഗത്തിൽ ചൂണ്ടിക്കാട്ടി. 

ഖത്തർ തങ്ങളുടെ അന്താരാഷ്ട്ര ബാധ്യതകൾ നടപ്പിലാക്കുന്നതിൽ മാത്രമല്ല, ഏറ്റവും പുതിയ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ നടപ്പിലാക്കുന്നതിനും വികസനത്തിനൊപ്പം  നിൽക്കുന്നതിനും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി തീവ്രവാദത്തെ ചെറുക്കുന്നതിനുള്ള ദേശീയ നിയമനിർമ്മാണങ്ങളും നിയന്ത്രണങ്ങളും തന്ത്രങ്ങളും നടപ്പിലാക്കുന്നത് തുടരുകയാണെന്നും  ഡോ.മുതിയഖ് ബിൻ മാജിദ് അൽ ഖഹ്താനി വ്യക്തമാക്കി.

ആധുനിക സാങ്കേതികവിദ്യകളിലെ ദ്രുതഗതിയിലുള്ള വളർച്ചയും കണ്ടുപിടിത്തങ്ങളും തീവ്രവാദ വിരുദ്ധ നടപടികളുടെ ഫലപ്രാപ്തി വർധിപ്പിക്കുന്നുണ്ട്. തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകുന്നത് തടയാനും അക്രമാസക്തമായ തീവ്രവാദത്തെ പ്രതിരോധിക്കുന്നതിനും ഇത്  മികച്ച അവസരങ്ങൾ നൽകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News