Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കായിക താരത്തെ സമൂഹ മാധ്യമങ്ങളിൽ അപകീർത്തിപ്പെടുത്തി,ഖത്തറിൽ ഏതാനും പേരെ അറസ്റ്റ് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ

July 21, 2023

July 21, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഒരു അന്താരാഷ്ട്ര കായിക മത്സരത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ച ദേശീയ കായിക താരത്തെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കുറ്റത്തിന് ഏതാനും പേരെ അറസ്റ്റ് ചെയ്തതായി ഖത്തർ പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.

പബ്ലിക് പ്രോസിക്യൂട്ടർ ഡോ. ഇസ ബിൻ സാദ് അൽ-ജഫാലി അൽ-നുഐമി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്., “രാജ്യത്തിനായി മികച്ച നേട്ടം കൈവരിച്ച വനിതാ കായിക  താരത്തെ  അപമാനിച്ചവരെ തടവിലാക്കാൻ ഉത്തരവിട്ടു,” അദ്ദേഹം ട്വീറ്റ് ചെയ്തു..പൊതുതാൽപര്യങ്ങൾക്ക് വിരുദ്ധമായി, വംശീയ കലഹവും വിദ്വേഷവും ഉളവാക്കുന്നതും ഭിന്നതയുണ്ടാക്കുന്നതുമായ പ്രവൃത്തികൾക്കാണ് ശിക്ഷ നടപ്പാക്കുന്നതെന്നും പ്രസ്താവനയിൽ വിശദീകരിച്ചു.

ഖത്തർ നിയമമനുസരിച്ച്, ഒരു വ്യക്തിയുമായോ അവരുടെ കുടുംബവുമായോ ബന്ധപ്പെട്ട വാർത്തകളോ ചിത്രങ്ങളോ വീഡിയോകളോ അവരുടെ സമ്മതമില്ലാതെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് ഒരു ലക്ഷം റിയാൽ പിഴയും 3 വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്.സമൂഹമാധ്യമങ്ങൾ വഴിയുള്ള ബ്ലാക്ക്‌മെയിലിംഗ്, ഭീഷണിപ്പെടുത്തൽ,എന്നിവയും ഇതിന്റെ പരിധിയിൽ വരും.

പബ്ലിക് പ്രോസിക്യൂഷന്റെ നടപടിയെ പിന്തുണച്ച് നിരവധി ട്വിറ്റര് ഉപയോക്താക്കൾ രംഗത്തെത്തി.“ഇത് അപമാനകരമായ പെരുമാറ്റമാണ്, അനാദരവും മര്യാദകേടുമാണ്." ഒരു ട്വിറ്റർ ഉപയോക്താവ് പ്രതികരിച്ചു
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News