Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കാമ്പസുകളിലെ പെൺവിലക്ക്,താലിബാനെതിരെ ഖത്തർ ഉൾപെടെയുള്ള ഗൾഫ് രാജ്യങ്ങൾ

December 22, 2022

December 22, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : അഫ്ഗാനിസ്ഥാനിലെ സർവകലാശാലകളിൽ സ്ത്രീകളെ വിലക്കാനുള്ള താലിബാന്റെ തീരുമാനത്തിനെതിരെ ഖത്തറും മറ്റു ഗൾഫ് രാജ്യങ്ങളും രംഗത്തെത്തി. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ നിഷേധിക്കുന്ന തീരുമാനം പിൻവലിക്കണമെന്ന് ഖത്തർ ആവശ്യപ്പെട്ടു.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അഫ്ഗാൻ സർവകലാശാലകളിലെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും പഠനം നിർത്തിവയ്ക്കാനുള്ള അഫ്ഗാൻ കെയർടേക്കർ ഗവൺമെന്റിന്റെ തീരുമാനത്തിൽ ഖത്തർ കടുത്ത ആശങ്കയും നിരാശയും പ്രകടിപ്പിച്ചു. ഈ നിഷേധാത്മക സമ്പ്രദായങ്ങൾ അഫ്ഗാനിസ്ഥാന്റെ മനുഷ്യാവകാശം, വികസനം, സമ്പദ്‌വ്യവസ്ഥ എന്നിവയിൽ കാര്യമായ സ്വാധീനം ചെലുത്തുന്നുവെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു.

സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിച്ച ഇസ്ലാമിന്റെ മതതത്വങ്ങൾക്ക് അനുസൃതമായി തീരുമാനം പുനഃപരിശോധിക്കണമെന്ന് അഫ്ഗാൻ കെയർടേക്കർ ഗവൺമെന്റിനോട് ഖത്തർ ആവശ്യപ്പെട്ടു. അഫ്ഗാൻ ജനതയുടെ വിദ്യാഭ്യാസത്തിനുള്ള അവകാശമടക്കമുള്ള ആവശ്യങ്ങൾ  നേടിയെടുക്കാൻ ഖത്തർ  കൂടെയുണ്ടാകുമെന്നും പ്രസ്താവന അടിവരയിടുന്നു.

അഫ്ഗാൻ പെൺകുട്ടികൾക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിച്ച അഫ്ഗാൻ സർക്കാരിന്റെ തീരുമാനത്തിൽ ഖേദിക്കുന്നതായി സൗദി അറേബ്യയൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും വിസ്മയിപ്പിക്കുന്ന തരത്തിൽ സ്ത്രീ മുന്നേറ്റങ്ങൾ നടക്കുന്ന ഇക്കാലത്ത് സ്ത്രീകളെയും ജനതയെയും പുറകോട്ട് നയിക്കുന്ന ഈ തീരുമാനത്തിൽ നിന്ന് പിൻമാറണമെന്ന് സൗദി  താലിബാനോട് ആവശ്യപ്പെട്ടു.

അമേരിക്കയും യൂറോപ്യൻ യൂണിയനും, 11 രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരും ബുധനാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ നിഷേധിക്കുന്ന താലിബാൻ നടപടിയെ അപലപിച്ചു.

ഓസ്‌ട്രേലിയ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, നെതർലാൻഡ്‌സ്, നോർവേ, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്, യുണൈറ്റഡ് കിംഗ്ഡം എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ്  അഫ്ഗാൻ സർവകലാശാലകൾക്ക് അയച്ച കത്തിൽ അറിയിച്ചത്.

ലോകത്തിലെ മറ്റൊരു രാജ്യവും സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം തടയുന്നില്ല. ഈ തീരുമാനമെടുത്ത താലിബാൻ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യു. എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രസ്താവനയിലൂടെ പറഞ്ഞു.

വിവേചനരഹിതമായ രീതിയിൽ എല്ലാ വ്യക്തികളും ആസ്വദിക്കേണ്ട മൗലിക മനുഷ്യാവകാശമാണ് വിദ്യാഭ്യാസം. രാജ്യത്തിന്റെ സമൃദ്ധിക്കും ഭാവിക്കും അത്യന്താപേക്ഷിതമായ ഇക്കാര്യം നിഷേധിക്കുന്ന താലിബാൻ ഇത്രയും പെട്ടെന്ന് തീരുമാനം പുനഃപരിശോധിക്കണമെന്ന് തുർക്കി വിദേശകാര്യ മന്ത്രാലയവും ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News