Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ,യു.എ.ഇ ബന്ധം കൂടുതൽ ശക്തിപ്പെടുന്നു,ഖത്തർ അമീറിന് അബുദാബിയിൽ ഉജ്ജ്വല സ്വീകരണം

January 18, 2023

January 18, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി യു.എ.ഇ തലസ്ഥാനമായ അബുദാബിയിൽ എത്തി.ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന യോഗത്തിൽ പങ്കെടുക്കാനായാണ് അമീർ അബുദാബിയിൽ എത്തിയത്.

പ്രസിഡൻഷ്യൽ ഇന്റർനാഷണൽ വിമാനത്താവളത്തിൽ യു.എ.ഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അമീറിനെയും പ്രതിനിധി സംഘത്തെയും സ്വീകരിച്ചതായി അമീരി ദിവാൻ അറിയിച്ചു.അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹസാ ബിൻ സായിദ് അൽ നഹ്യാൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തഹ്‌നൂൻ ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രി ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും സ്വീകരണത്തിൽ പങ്കെടുത്തു.
ലോകകപ്പിന് മുന്നോടിയായി യു.എ.ഇ ഭരണാധികാരി ഖത്തർ സന്ദർശിച്ചിരുന്നു.2017 ലെ ഉപരോധത്തിന് ശേഷം ഖത്തറും യു.എ.ഇയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടുന്നതിന്റെ സൂചനയായാണ് ഇരു നേതാക്കളുടെയും പരസ്പര സന്ദർശനം വിലയിരുത്തപ്പെടുന്നത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i   എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News