Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
ദുരന്തഭൂമിയിൽ ആദ്യമെത്തിയ വിദേശ ഭരണാധികാരി,ഖത്തർ അമീർ എർദോഗനുമായി കൂടിക്കാഴ്ച നടത്തി

February 12, 2023

February 12, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് എർദോഗനുമായി കൂടിക്കാഴ്ച നടത്തി.ആയിരക്കണക്കിന് ആളുകൾ മരിക്കുകയും കനത്ത നാശനഷ്ടങ്ങൾ നേരിടുകയും ചെയ്ത കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിന് ശേഷം ഇതാദ്യമായാണ് വിദേശ രാജ്യത്ത് നിന്നുള്ള ഒരു ഭരണാധികാരി തുർക്കി സന്ദർശിക്കുന്നത്.ഇന്ന് രാവിലെയാണ് ഔദ്യോഗിക പ്രതിനിധി സംഘത്തോടൊപ്പം അമീർ ഇസ്താംബൂളിൽ എത്തിയത്.

രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും വർധിപ്പിക്കാനും തകർന്ന പ്രദേശങ്ങളുടെ പുനർനിർമാണവും ഇരു നേതാക്കളും ചർച്ച ചെയ്തതായി ഖത്തറിലെ തുർക്കി അംബാസഡർ മുസ്തഫ ഗോക്‌സു ഖത്തർ ന്യൂസ് ഏജൻസിയോട് പറഞ്ഞു.തുർക്കിയിലും സിറിയയിലും ദുരന്തമുണ്ടായതിന് പിന്നാലെ ഖത്തർ അമീർ എർദോഗനെ ഫോണിൽ ബന്ധപ്പെട്ട് അനുശോചനം അറിയിച്ചിരുന്നു.

ഇന്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പിലെ ഇന്റേണൽ സെക്യൂരിറ്റി ഫോഴ്‌സ് (ലെഖ്‌വിയ)യിലെ 120-ലധികം ഉദ്യോഗസ്ഥരെ എയർബ്രിഡ്ജ് വഴി തിങ്കളാഴ്ച തന്നെ ഖത്തറിൽ നിന്നും തുർക്കിയിലേക്ക് അയച്ചിരുന്നു. 

2017 ൽ ഖത്തറിനെതിരെ ചില അയൽരാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചപ്പോൾ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത രാജ്യങ്ങളിലൊന്നാണ് തുർക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News