Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
അരികുചേർക്കപ്പെട്ടവരെ ചേർത്തുപിടിച്ച് ഖത്തറിൽ ലോകകപ്പിന് തിരിതെളിഞ്ഞു,ഉൽഘാടന ചടങ്ങിൽ താരമായി ഭിന്ന ശേഷിക്കാരനായ ഗാനിം അൽ മൊഫ്താഹ്

November 20, 2022

November 20, 2022

അൻവർ പാലേരി

ദോഹ : 2022ലെ ഫിഫ ലോകകപ്പ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി ഉൽഘാടനം ചെയ്തു.അൽ ബെയ്ത്ത് സ്റ്റേഡിയത്തിൽ ഞായറാഴ്ച വൈകീട്ട് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽതാനി,സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ,ഫലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ്,ഇന്ത്യൻ ഉപരാഷ്ട്രപതി   ജഗ്‌ദീപ്  ധൻഖർ,മറ്റ് രാഷ്ട്രനേതാക്കൾ,ഉന്നതതല പ്രതിനിധികൾ,നയതന്ത്ര പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

അമേരിക്കൻ നടനും അവതാരകനുമായ മോർഗൻ  ഫ്രീമാനാണ് അവതാരകനായി എത്തിയത്. പ്രമുഖ ബി.ടി.എസ് ദക്ഷിണ കൊറിയൻ സൂപ്പർതാരം ജംഗ് കൂക്കും ഖത്തരി ഗായകൻ ഫഹദ് അൽ-കുബൈസിയും അവതരിപ്പിച്ച സംഗീത നൃത്ത പരിപാടി ചടങ്ങുകൾക്ക് മാറ്റുകൂട്ടി.

അറബ് പാരമ്പര്യവും സംസ്കാരവും ലോകസംസ്കാരവുമായി വിളക്കിച്ചേർക്കുന്ന തരത്തിലുള്ള ദൃശ്യ,സംഗീതാവിഷ്ക്കാരം അറബ് ലോകത്തിനും പാശ്ചാത്യലോകത്തിനുമിടയിലെ സാംസ്കാരിക ഭിന്നതകളെ സമന്വയിപ്പിച്ചുകൊണ്ടുള്ളതായിരുന്നു.അതേസമയം, ഭിന്നശേഷിക്കാരനായ ഖത്തർ യുവാവ്  ഗാനിം അൽമുഫ്താഹ് നിലത്തിരിക്കുന്ന  മോർഗൻ  ഫ്രീമാന് ഖുർആൻ വചനങ്ങൾ ചൊല്ലിക്കേൾപ്പിച്ച  ദൃശ്യം,കളിക്കളത്തിലും തങ്ങളുടെ സംസ്കാരവും പാരമ്പര്യ മൂല്യങ്ങളും കൈവിടാൻ തയ്യാറല്ലെന്ന ഖത്തറിന്റെ നിശ്ചയദാർഢ്യമുള്ള പ്രഖ്യാപനം കൂടിയായി.ഒപ്പം,ഭിന്നശേഷിക്കാരായ വലിയൊരു ജനതയോടുള്ള ഐക്യദാർഢ്യവും.
"ഒരു സ്വപ്‌നവും വലുതല്ലെന്ന് ലോകത്തിന് മുമ്പിൽ കാണി ച്ചുകൊടുക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതോടൊപ്പം  ഒരു ഭിന്നശേഷിക്കും സ്വപ്‌നങ്ങളിൽ നിന്ന് നിങ്ങളെ പി ടിച്ചുകെട്ടാനാകില്ലെന്നും കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു." കൗഡൽ റിഗ്രഷൻ സിൻഡ്രോം (സിഡിഎസ്) എന്ന അരയ്ക്ക് താഴെ  ഴേക്കുള്ള വളർച്ച മുരടിക്കുന്ന അസുഖ ബാധിതനാണ്  ഗാനിം അൽമുഫ്താഹ്

കഴിഞ്ഞ ആഗസ്ത് പത്തിന് ഗാനിം അൽ മുഫ്താഹെന്ന 20കാരനായ ഭിന്നശേഷിക്കാരനെ ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് അംബാസിഡറായി പരിചയപ്പെടുത്തിയപ്പോൾ മുഫ്താഹ് പറഞ്ഞ വാക്കുകളാണിത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News