Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ എയർവെയ്സിന്റെ 'ചാമ്പ്യൻസ്' സൂപ്പർ ഹിറ്റ്,48 മണിക്കൂറിനിടെ കണ്ടത് 11 മില്യൺ ആരാധകർ

November 19, 2022

November 19, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : ഖത്തർ ഫിഫ ലോകകപ്പിന് ഐക്യദാർഢ്യവുമായി ഖത്തർ എയർവെയ്‌സ് പുറത്തിറക്കിയ 'ചാമ്പ്യൻസ്' ഒഫീഷ്യൽ ആൽബം 48 മണിക്കൂറിനിടെ യൂട്യൂബിൽ കണ്ടത് പതിനൊന്ന് മില്യണിലധികം ആരാധകർ.

പ്രശസ്ത ഡിജെ റോഡ്‌ജും ലോകപ്രശസ്ത   ഗായകൻ ചെബ് ഖാലിദും ചേർന്നൊരുക്കിയ സംഗീത ദൃശ്യവിരുന്ന് നവംബർ 17 നാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്.ഇംഗ്ലീഷിലും ഫ്രഞ്ചിലും അറബിയിലുമുള്ള ഗാനത്തിന്റെ രണ്ടു ദിവസത്തെ ജനപ്രീതി കണക്കിലെടുക്കുമ്പോൾ, ടൂർണമെന്റിന്റെ അവസാനമാകുമ്പോഴേക്കും 2022 ഫിഫ ലോകകപ്പിലെ ഏറ്റവും ട്രെൻഡിംഗ് ഗാനമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആൽബം കാണാം :Click Here

ഓഗസ്റ്റ് 20 ന് പുറത്തിറങ്ങിയ "Arhbo", ഫിഫയുടെ ഔദ്യോഗിക ചാനലിൽ ഇതുവരെ 34 ദശലക്ഷം ആസ്വാദകരെയും ഒക്ടോബർ 7 ന് പുറത്തിറങ്ങിയ  'ലൈറ്റ് ദി സ്കൈ' 15 ദശലക്ഷം ആസ്വാദകരെയും യൂട്യൂബിൽ ഇതുവരെ  നേടിയിട്ടുണ്ട്.

ഖത്തർ 2022-ലെ ആദ്യ ഔദ്യോഗിക ശബ്‌ദട്രാക്ക്, ഹയ്യ ഹയ്യ (ബെറ്റർ ടുഗെദർ), ഏപ്രിൽ 1-നാണ് റിലീസ് ചെയ്തത്. ഫിഫ ചാനലിൽ 33 ദശലക്ഷം കാഴ്‌ചക്കാരെയാണ് ഹയ്യ ഹയ്യ ഇതുവരെ നേടിയത്. അതേസമയം നവംബർ 18-ന് പുറത്തിറങ്ങിയ ഏറ്റവും പുതിയ 'ടുക്കോ ടാക്ക'ഫിഫ ഫാൻ ഫെസ്റ്റിവൽ ഗാനം ഏകദേശം 4.4 ദശലക്ഷം പേരാണ് 24 മണിക്കൂറിനിടെ യൂട്യൂബിൽ കണ്ടത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News