Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
പുതിയ ദീർഘദൂര വിമാനങ്ങളിൽ ഫസ്റ്റ് ക്ളാസ് സീറ്റുകൾ ഉണ്ടാവില്ലെന്ന് ഖത്തർ എയർവെയ്‌സ്

June 05, 2023

June 05, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ എയർവെയ്സിന്റെ പുതിയ ദീർഘദൂര വിമാനങ്ങളിൽ ഫസ്റ്റ് ക്ലാസ് വിഭാഗം ഒഴിവാക്കുന്നു. ഫസ്റ്റ് ക്ലാസ്സിൽ നൽകുന്നതിന് സമാനമായ സൗകര്യങ്ങൾ ബിസിനസ് ക്ലാസ്സിൽ നൽകുന്നതും ഫസ്റ്റ് ക്ലാസ്സിന് ആവശ്യക്കാരില്ലാത്തതുമാണ് ഇത് നിർത്തലാക്കാൻ കാരണമെന്ന്  ഖത്തർ എയർവെയ്‌സ് സി.ഇ.ഒ  അക്ബർ അൽ ബേക്കർ പറഞ്ഞു.വാർഷിക അയാട്ട സമ്മേളനത്തിന് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കോർപ്പറേറ്റ് കമ്പനികളുടെ ഉയർന്ന എക്സിക്യൂട്ടീവുകളോ ചില വ്യക്തികളോ മാത്രമാണ് ഫസ്റ്റ് ക്ലാസ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.“ക്യു-സ്യൂട്ട്” എന്ന് ബ്രാൻഡ് ചെയ്ത ബിസിനസ് ക്ലാസിലാണ് ഇനി ഭാവിയെന്നും അൽ ബേക്കർ  പറഞ്ഞു.

ബിസിനസ് ക്‌ളാസ്സിനും ബജറ്റ് സീറ്റ് നിരകൾക്കുമിടയിൽ സ്ഥാപിച്ചിരിക്കുന്ന പ്രീമിയം ഇക്കോണമി ക്ലാസും ഇപ്പോൾ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. പുതിയ വിമാനങ്ങളുടെ നിർമാണത്തിലെ കാലതാമസം ഖത്തർ എയർവേയ്‌സിനെ സംബന്ധിച്ചിടത്തോളം വലിയ ആശങ്കയാണ്.ഈ വർഷം ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന 25 വിമാനങ്ങളിൽ പത്തു വിമാനങ്ങൾ മാത്രമാണ് ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News