Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാവുന്ന സുരക്ഷിത ലക്ഷ്യസ്ഥാനമായി ഖത്തര്‍

March 18, 2023

March 18, 2023

ന്യൂസ്റൂം ബ്യൂറോ
ദോഹ: കുടുംബങ്ങള്‍ക്ക് സുരക്ഷിതത്വവും ആശ്വാസവും പകരുന്ന ലക്ഷ്യസ്ഥാനമായി ഖത്തര്‍ മാറിയതായി ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവും ഖത്തര്‍ ടൂറിസം ചെയര്‍മാന്‍ പറഞ്ഞു. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഖത്തര്‍ തിരഞ്ഞെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സെന്റ് റെജിസ് ദോഹയില്‍ അടുത്തിടെ സമാപിച്ച 9-ാമത് വാര്‍ഷിക ഡെസ്റ്റിനേഷന്‍ വെഡിംഗ് പ്ലാനേഴ്സ് കോണ്‍ഗ്രസിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

കുടുംബവുമായെത്തുന്നവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടമായി ഖത്തര്‍ മാറണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സാംസ്‌കാരിക സമ്പന്നമായ ഖത്തര്‍ മനോഹരമായ തീരദേശങ്ങളാലും പ്രകൃതിവിഭവങ്ങളാലും അനുഗ്രഹിക്കപ്പെട്ട ഇടമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക
https://chat.whatsapp.com/BA70KEJMeBmGW92ahNcBva


Latest Related News