Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തർ ഇന്ത്യൻ ലോയേഴ്സ് ഫ്രറ്റേണിറ്റി ഫോറം,പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു

June 15, 2023

June 15, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :ഖത്തർ ഇന്ത്യൻ ലോയേഴ്സ് ഫ്രറ്റേണിറ്റി ഫോറത്തിന് 2023 - 2025 കാലയളവിലേക്കായി പുതിയ നേതൃതം നിലവിൽ വന്നു. ഫോറത്തിൻ്റെ ജനറൽ ബോഡി മീറ്റിഗിൽ പുതിയ പ്രസിഡന്റായി   അഡ്വ. ഹബീബ് റഹ്മാൻ പി. ടിയെ തെരഞ്ഞെടുത്തു.അഡ്വ. മഞ്ജുഷ ശ്രീജിത്ത്‌(ജനറൽ സെക്രട്ടറി), അഡ്വ. സജിമോൻ കാരക്കുറ്റി(ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ.

ഉപേദശക സമിതിയിലേക്ക് അഡ്വ ജാഫർ ഖാൻ, അഡ്വ. സക്കറിയ വാവാട്, അഡ്വ. നിഷാദ് മുഹമ്മദ്, അഡ്വ. അബൂബക്കർ ഇ.എ, അഡ്വ. ഹണി. ടി. ഇലഞ്ചിക്കൽ എന്നിവരെയും
ജോയിൻ്റ് സെക്രട്ടറിമാരായി അഡ്വ. ജയപ്രകാശ് വി.എസ്,അഡ്വ. ഫാത്തിമ ബാനു,വൈസ് പ്രസിഡൻ്റ്മാരായി അഡ്വ. നൗഷാദ് ആലക്കാട്ടിൽ, അഡ്വ. റിയാസ് നെറുവിൽ, ജോയിൻ്റ് ട്രഷററായി  അഡ്വ. സിറാജ് ടി എം എന്നിവരെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: അഡ്വ. ഇസ്സുദ്ദീൻ. കെ. കെ ( പ്രോഗ്രാം & ട്രെയിനിംഗ് കോർഡിനേറ്റർ),അഡ്വ. അനീസ് കരീം ( പബ്ലിക് റിലേഷൻ കോർഡിനേറ്റർ), അഡ്വ. മുഹമ്മദ്. കെ ( മെമ്പർഷിപ്പ് കോർഡിനേറ്റർ), അഡ്വ. സാബിർ.സി കെ (മീഡിയ കോർഡിനേറ്റർ), അഡ്വ. ഷീജ അനീസ് ( കമ്പ്ലയൻസ് കോഡിനേറ്റർ), അഡ്വ. അനിൽകുമാർ. സി എൽ (സി എഫ് കോഡിനേറ്റർ), അഡ്വ. ഹിസ്ബുൽ റിയാസ് (കൾച്ചറൽ & ഇവൻറ് കോഡിനേറ്റർ) അഡ്വ. അനീഷ്കുമാർ ഇക്കബ്രത് (സ്പോർട്സ് കോർഡിനേറ്റർ), അഡ്വ :സബീന അക്ബർ (വിമൻസ് ഫോറം കോർഡിനേറ്റർ).

പ്രിസൈഡിങ് ഓഫീസർ അഡ്വ. ഇസ്സുദ്ദീൻ യോഗം നിയന്ത്രിച്ചു. അഡ്വ. ജാഫർ ഖാൻ, അഡ്വ. നിഷാദ് മുഹമ്മദ് , അഡ്വ. ഹണി തോമസ് എന്നിവർ സംസാരിച്ചു. അഡ്വ. സജിമോൻ നന്ദി പറഞ്ഞു.

ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/HHOGGyLPTMH45QRaxZQRyz

 


Latest Related News