Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
നേരം പുലരുവോളം പെരുന്നാൾ ആഘോഷം,ഖത്തറിലെ പാർക്കുകൾ വെളുപ്പിന് രണ്ടുമണിവരെ തുറന്നിരിക്കും

April 19, 2023

April 19, 2023

ന്യൂസ്‌റൂം ബ്യുറോ 

ദോഹ :ഈദ് അൽ ഫിത്വർ അവധി ദിവസങ്ങളിൽ പൊതു പാർക്കുകൾ രാത്രി വൈകുന്നത് വരെ തുറന്നിരിക്കുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. രാവിലെ 5 മുതൽ പുലർച്ചെ 2 വരെ പാർക്കുകൾ തുറന്നിരിക്കും.

മിതവും സുഖകരവുമായ കാലാവസ്ഥ കാരണം ഈദ് ദിനത്തിൽ  വൻതോതിൽ സന്ദർശകരെ പ്രതീക്ഷിച്ച് മുനിസിപ്പാലിറ്റി മന്ത്രാലയം രാജ്യത്തുടനീളമുള്ള പൊതു പാർക്കുകളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന്  ദോഹ മുനിസിപ്പാലിറ്റി പാർക്ക് വിഭാഗം മേധാവി മുഹമ്മദ് അബ്ദുല്ല പറഞ്ഞു.ഖത്തർ ടെലിവിഷനുമായി സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.സന്ദർശകരെ സുരക്ഷിതമായി സ്വീകരിക്കാൻ ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ടെന്നും കൂടുതൽ ശുചീകരണ തൊഴിലാളികളെയും സുരക്ഷാ ഗാർഡുകളെയും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News