Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ 'പനിച്ചൂട്', സീസണൽ ഇൻഫ്ലുവൻസയെ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്

December 29, 2022

December 29, 2022

അൻവർ പാലേരി  

ദോഹ: കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് രാജ്യത്തെ ആശുപത്രികളിലും ക്ലിനിക്കുകളിലും സീസണൽ ഇൻഫ്ലുവൻസ കേസുകൾ വർധിച്ചതായി റിപ്പോർട്ട്.കഴിഞ്ഞ ഏതാനും ദിവസങ്ങളായി മലയാളികൾ ഉൾപെടെ രാജ്യത്തെ മിക്ക ആളുകളും പനിയും ജലദോഷവും നിർത്താത്ത ചുമയുമായി കടുത്ത ശാരീരിക പ്രശ്നങ്ങളാണ് നേരിടുന്നത്.പലരും ജോലിക്ക് പോകാൻ കഴിയാതെ ദിവസങ്ങളായി താമസിക്കുന്ന മുറിയിൽ തന്നെ തുടരുകയാണ്.എന്നാൽ, ഈ വർഷത്തെ പകർച്ച പനിയെ(ഇൻഫ്ലുവൻസ) അത്ര നിസ്സാരമായി കാണരുതെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.

ഖത്തറിൽ വേനൽക്കാലത്ത് വളരെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയും ശൈത്യകാലത്ത് കടുത്ത തണുപ്പുമാണ് അനുഭവപ്പെടാറുള്ളത്..കാലാവസ്ഥ മാറുമ്പോൾ ആളുകൾക്കിടയിൽ ഇത്തരത്തിലുള്ള പല പകർച്ചപ്പനികളും അസുഖങ്ങളും  സാധാരണമാണ്. അവയിലൊന്നാണ് ഇൻഫ്ലുവൻസ എന്ന പേരിൽ അറിയപ്പെടുന്ന പകർച്ചപ്പനി.ഇൻഫ്ലുവൻസ വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണിത്.

ഇൻഫ്ലുവൻസ എ, ഇൻഫ്ലുവൻസ ബി എന്നിവയാണ് സാധാരണ രണ്ട് തരം ഇൻഫ്ലുവൻസ വൈറസുകൾ. ഇൻഫ്ലുവൻസ ബി സാധാരണയായി  മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്ന വൈറസ് രോഗബാധയാണ്. അതേസമയം, ഇൻഫ്ലുവൻസ  എ സാധാരണയായി മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുമെന്ന് വെൽകിൻസ് മെഡിക്കൽ സെന്ററിലെ ഇന്റേണൽ മെഡിസിനും മെഡിക്കൽ ഡയറക്ടറുമായ ഡോ. ജേക്കബ് നീൽ 'ദി പെനിൻസുല'പത്രത്തോട് പറഞ്ഞു.

“ലക്ഷണങ്ങൾ നേരിയതോ ഗുരുതരമായതോ ആകാം. കടുത്ത പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, പേശിവേദന, തലവേദന, ചുമ, ക്ഷീണം എന്നിവയാണ് ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. ഇൻഫ്ലുവൻസയുടെ ഗുരുതരമായ സങ്കീർണതയാണ് വൈറൽ ന്യുമോണിയ,” അദ്ദേഹം പറഞ്ഞു.

ഇൻഫ്ലുവൻസ വൈറസ് വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പടരുന്നു, രോഗബാധിതരായ വ്യക്തികൾ അവരുടെ രോഗം ആരംഭിച്ച് ആദ്യത്തെ മൂന്ന് നാല് ദിവസങ്ങളിൽ തന്നെ അടുത്തിടപഴകുന്ന മറ്റൊരാളിലേക്ക് പകരും.

“വൈറസ് ശ്വാസകോശത്തിലേക്ക് കടന്ന് ഏകദേശം രണ്ട് ദിവസത്തിന് ശേഷമാണ് സാധാരണയായി ലക്ഷണങ്ങൾ ആരംഭിക്കുന്നത്. മിക്ക ആളുകൾക്കും, ഇൻഫ്ലുവൻസ സ്വയം തന്നെ ഭേദമാവാറുണ്ട്.എന്നാൽ ചിലപ്പോൾ രോഗലക്ഷണങ്ങളും അതിന്റെ സങ്കീർണതകളും മാരകമായേക്കാം"-അദ്ദേഹം കൂട്ടിച്ചേർത്തു.

പകർച്ചപ്പനി തടയുന്നതിന് കഴിഞ്ഞ സെപ്തംബറിൽ, പബ്ലിക് ആൻഡ് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ മന്ത്രാലയം (PHCC) വാർഷിക സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ കാമ്പെയ്ൻ ആരംഭിച്ചിട്ടുണ്ട്.പൊതുജനങ്ങൾക്ക്  സൗജന്യമായി വാക്സിൻ എടുക്കാൻ ഇതുവഴി സകാര്യമൊരുക്കിയിട്ടുണ്ട്.എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിലും ഖത്തറിലുടനീളം 45-ലധികം സ്വകാര്യ, അർദ്ധ-സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും  സൗജന്യ സീസണൽ ഇൻഫ്ലുവൻസ വാക്സിനുകൾ ലഭ്യമാണ്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക.


Latest Related News