Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
സ്ഥിരീകരണം വന്നു,മെസ്സി പി.എസ്.ജി വിടുമെന്ന് പരിശീലകൻ

June 01, 2023

June 01, 2023

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
പാരീസ്: ഈ സീസണ്‍ അവസാനിക്കുന്നതോടെ ലയണല്‍ മെസ്സി ടീം വിടുമെന്ന് അറിയിച്ച് പി.എസ്.ജി. പരിശീലകന്‍ ക്രിസ്റ്റൊഫി ഗാല്‍ട്ടിയര്‍. ഫ്രഞ്ച് ലീഗ് വണ്ണിലെ ക്ലെര്‍മോണ്ട് ഫൂട്ടിനെതിരായ പോരാട്ടം പി.എസ്.ജി. ജഴ്‌സിയില്‍ മെസ്സിയുടെ അവസാന മത്സരമായിരിക്കുമെന്ന് പരിശീലകന്‍ അറിയിച്ചു.

'ഫുട്‌ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ പരിശീലിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു. ക്ലെര്‍മോണ്ടിനെതിരായ മത്സരം പി.എസ്.ജി. ജഴ്‌സിയില്‍ മെസ്സിയുടെ അവസാന പോരാട്ടമായിരിക്കും'- ഗാല്‍ട്ടിയര്‍ വ്യക്തമാക്കി.

മെസ്സി പി.എസ്.ജി.വിടുന്നതോടെ താരത്തിനായി മറ്റ് ക്ലബ്ബുകള്‍ വലവിരിച്ചുകഴിഞ്ഞു. താരത്തിന്റെ മുന്‍ ക്ലബ്ബായ ബാഴ്‌സലോണയും സൗദി ക്ലബ്ബ് അല്‍ ഹിലാലും മെസ്സിയെ സ്വന്തമാക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മെസ്സി സൗദിയിലേക്ക് പോകാനുള്ള സാധ്യതകള്‍ സജീവമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. അല്‍ ഹിലാലില്‍ കളിക്കാന്‍ മെസ്സി സമ്മതം മൂളിയെന്ന് പല വിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മെസ്സിയെ സ്വന്തമാക്കാന്‍ എത്രവേണമെങ്കിലും പണം മുടക്കാന്‍ തയ്യാറാണ് അല്‍ ഹിലാല്‍. ഒരു ബില്യണ്‍ ഡോളര്‍ (8200 കോടി രൂപ) വരെ മെസ്സിയ്ക്ക് വേണ്ടി ക്ലബ്ബ് മുടക്കാന്‍ തയ്യാറാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായിത്തുടങ്ങി.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/EbsrZk47eaBENKOhwtWeGf


Latest Related News