Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
മുൻ ഖത്തർ പ്രവാസിയും ദോഹ മാർത്തോമ്മാ ചർച്  അംഗവുമായിരുന്ന ഡോ.തോമസ് കുര്യൻ നാട്ടിൽ അന്തരിച്ചു 

April 23, 2020

April 23, 2020

ദോഹ : ഉരീദു ഖത്തർ മുൻ സി.ഒ.ഒയുടെ അഡ്വൈസറും ദോഹ  മാർത്തോമ്മാ ചർച്  അംഗവുമായിരുന്ന തിരുവല്ല ആമല്ലൂർ സ്വദേശി വളയിൽ വീട്ടിൽ ഡോ.തോമസ് കുര്യൻ(63) നാട്ടിൽ നിര്യാതനായി. മത-സാമൂഹ്യ സാംസ്‌കാരിക രംഗത്ത്  സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന് ഖത്തറിലും മറ്റ് വിദേശരാജ്യങ്ങളിലും വലിയ സുഹൃദ് ബന്ധങ്ങളുണ്ട്. നേരത്തെ അമേരിക്കയിലും ജോലി ചെയ്തിട്ടുണ്ട്. മാർത്തോമ്മാ കോളേജ് അലുംനി ഖത്തർ ചാപ്റ്റർ അംഗമായിരുന്നു.
ഗ്രന്ഥകാരനും മതകാര്യ വിചക്ഷണനും സാങ്കേതിക മേഖലയിൽ ഒട്ടേറെ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിയുമാണ്. ദോഹയിലെ ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ചിലെ സജീവ സാനിധ്യമായിരുന്നു.നാല് പതിറ്റാണ്ടിലധികം ദോഹയിൽ പ്രവാസജീവിതം നയിച്ച അദ്ദേഹം 2019 ലാണ് നാട്ടിലേക്ക് മടങ്ങിയത്.
വിൻസി കുര്യനാണ് ഭാര്യ.മക്കൾ : ജോനാഥൻ കുര്യൻ,,ജെന്നിഫർ കുര്യൻ.

സംസ്കാരം നാളെ(വെള്ളി) 11.30 ന് തിരുവല്ല സെഹിയോൺ മാർത്തോമ്മാ പളളിയിൽ.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക 


Latest Related News