Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
സാങ്കേതിക തകരാറ്,ഖത്തറിന്റെ പല ഭാഗങ്ങളിലും വൈദ്യുതി നിലച്ചു,പുനഃസ്ഥാപിച്ചതായി കഹ്‌റാമ 

September 16, 2019

September 16, 2019

ദോഹ : സാങ്കേതിക തരാറിനെ തുടർന്ന് ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെ അര മണിക്കൂറോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടതായി കഹ്‌റാമ അറിയിച്ചു. വൈദ്യുതി ഉത്പാദന കേന്ദ്രങ്ങളിലൊന്നിൽ സാങ്കേതിക തകരാറ് നേരിട്ടതാണ് വൈദ്യുതി നിലക്കാൻ കാരണം.എന്നാൽ തകരാറ് പരിഹരിച്ച് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചതായി കഹ്‌റാമ പിന്നീട് ട്വീറ്റ് ചെയ്തു.

കഹറാമയുടെ സാങ്കേതിക വിഭാഗം സ്ഥലത്തെത്തി ഉടൻ പ്രശ്നം പരിഹരിച്ചതായും തടസ്സം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നതായും കഹ്‌റാമ അറിയിച്ചു.വളരെ പെട്ടെന്ന് തന്നെ തകരാറ് പരിഹരിച്ചു വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച ഉദ്യോഗസ്ഥരെയും ജീവനക്കാരെയും കഹ്‌റാമ അഭിനന്ദിച്ചു.ഭാവിയിൽ വൈദ്യുതി തടസ്സം നേരിട്ടാൽ കഹ്‌റാമയുടെ സ്മാർട് ഫോൺ ആപ്ലിക്കേഷൻ വഴി 991 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

നജ്മ,മൻസൂറ,അൽ സദ്,ന്യൂ സലത്ത,മദീന ഖലീഫ,വുഖൈർ തുടങ്ങിയ താമസ മേഖലകളിലാണ് ഇന്ന് രാവിലെ 11.30 ഓടെ വൈദ്യുതി മുടങ്ങിയത്.മിക്ക പ്രദേശങ്ങളിലും 20 മിനിറ്റുകൾക്കുള്ളിൽ തന്നെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിരുന്നു.  


Latest Related News