July 03, 2023
July 03, 2023
ന്യൂസ്‌റൂം ബ്യുറോ
ദുബായ്: സ്വീഡനില്‍ ഖുര്‍ആന്‍ കത്തിച്ച സംഭവത്തെ പോപ്പ് ഫ്രാന്‍സിസ് മാർപാപ്പ അപലപിച്ചു. ഭിന്നതകളെ ബഹുമാനിക്കാന്‍ പഠിക്കേണ്ടതിന്റെ പ്രാധാന്യം മാര്‍പാപ്പ ഊന്നിപ്പറഞ്ഞു.
തിങ്കളാഴ്ച യു.എ.ഇ പത്രമായ 'അല്‍-ഇത്തിഹാദ്' പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ, ഖുര്‍ആന്‍ കത്തിക്കുന്നത് പോലുള്ള നടപടികളോടുള്ള കടുത്ത രോഷം പ്രകടിപ്പിച്ചത്.
'എനിക്ക് ഈ പ്രവൃത്തികളില്‍ ദേഷ്യവും വെറുപ്പും തോന്നുന്നു. വിശ്വാസികള്‍ പവിത്രമായി കരുതുന്ന ഏതൊരു പുസ്തകവും അതില്‍ വിശ്വസിക്കുന്നവരോടുള്ള ബഹുമാനം കൊണ്ടാണ് ബഹുമാനിക്കപ്പെടേണ്ടത്. 'അഭിപ്രായ സ്വാതന്ത്ര്യം ഒരിക്കലും മറ്റുള്ളവരെ നിന്ദിക്കാനുള്ള ഒഴികഴിവായി ഉപയോഗിക്കരുത്, ഇത് അനുവദിക്കുന്നത് നിരസിക്കുകയും അപലപിക്കുകയും ചെയ്യുന്നു.'
സ്വീഡനിലെ ഇറാഖി കുടിയേറ്റക്കാരനായ സില്‍വാന്‍ മോമിക (37 വയസ്സ്) ഖുര്‍ആനിന്റെ ഒരു പകര്‍പ്പ് ചവിട്ടിമെതിക്കുകയും അതിന്റെ പേജുകള്‍ സ്റ്റോക്ക്‌ഹോമിലെ ഗ്രാന്‍ഡ് മോസ്‌കിന് മുന്നില്‍ കത്തിക്കുകയും ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് മാര്‍പാപ്പയുടെ പ്രതികരണം.സംഭവത്തിൽ അറബ് രാജ്യങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/GjQM19221WxKnWo2cdbsZe