Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ലോക പൂക്കള മത്സരം,ഖത്തർ മലയാളികൾക്ക് മികച്ച നേട്ടം

September 14, 2021

September 14, 2021

ദോഹ: കേരളാ ടൂറിസം വകുപ്പിനു കീഴിൽ നടത്തിയ  വെർച്ച്വൽ ലോക പൂക്കള മൽസരത്തിൽ കേരളത്തിന് പുറത്തുള്ള സംഘടന വിഭാഗത്തിൽ ഖത്തർ മലയാളികൾക്ക് മികച്ച നേട്ടം. അഞ്ചിൽ നാല് പ്രോത്സാഹന സമ്മാനങ്ങളാണ് ഖത്തറിലെ മലയാളി കൂട്ടായ്മകൾ സ്വന്തമാക്കിയത്.തൃശൂർ ജില്ല സൗഹൃദ വേദി, ചാലിയാർ ദോഹ, മമ്മൂട്ടി ഫാൻസ് ആൻറ് വെൽഫയർ അസോസിയേഷൻ ഇൻറർ നാഷണൽ, ഖത്തർ പാപ്പിനിശ്ശേരി പഞ്ചായത്ത് കൂട്ടായ്മ എന്നിവരാണ് സമ്മാനാർഹരായത്.

കേരളത്തിനകത്തെ വ്യക്തികൾ, സംഘടനകളും സ്ഥാപനങ്ങളും, കേരളത്തിന് പുറത്തെ വ്യക്തികൾ, സംഘടനകളും സ്ഥാപനങ്ങളും എന്നീ നാല് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ നടത്തിയിരുന്നത്. ആഗസ്റ്റ് 13 മുതൽ 23 വരെയായിരുന്നു എൻട്രികൾ സ്വീകരിച്ചത്. മൽസരത്തിൽ മൊത്തം 1,331 എൻട്രികളിൽ നിന്ന് ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങളും പ്രോത്സാഹനങ്ങളുമായി അമ്പത്തി രണ്ട് എൻട്രികൾക്കാണ് സമ്മാനം ലഭിച്ചത്.

കേരളത്തിന് പുറത്തുള്ള മൽസരങ്ങൾക്ക് നേതൃത്വം നൽകിയത് ലോക കേരളാ സഭാംഗങ്ങളായിരുന്നു. ഖത്തറിൽ നിന്ന് സമ്മാനങ്ങൾക്ക് അർഹരായ സംഘടനകൾക്ക് നോർക്കാ ഡയരക്ടർമാരും ലോക കേരളാ സഭാംഗങ്ങളും അഭിനന്ദിച്ചു.
 


Latest Related News