Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിലേക്ക് മടങ്ങാനിരുന്ന യുവാവ് നാട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

March 09, 2023

March 09, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :തിങ്കളാഴ്ച രാത്രി ഖത്തറിലേക്ക് മടങ്ങാനിരുന്ന പൊന്നാനി സ്വദേശിയായ യുവാവ് നാട്ടിൽ കുഴഞ്ഞുവീണ് മരിച്ചു ഒരാഴ്ചത്തെ അവധിക്ക് നാട്ടിൽ പോയ ഗൾഫാർ അൽ മിസ്നദ് ഗ്രൂപിൽ ഐ.ടി വിഭാഗം സിസ്റ്റം അഡ്മിനിസ്ട്രേറ്ററായ പൊന്നാനി കടവനാട് സ്വദേശി ശ്രീജേഷ് പി. ഷൺമുഖം (36) ആണ്  മരിച്ചത്.

12 വർഷമായി ഗൾഫാർ അൽ മിസ്നദിൽ ജീവനക്കാരനായിരുന്നു.  ഫെബ്രുവരി അവസാന വാരം നാട്ടിലേക്ക് പോയ ശ്രീജേഷ് തിങ്കളാഴ്ച രാത്രി ഒമ്പതിന് ദോഹയിലേക്ക് യാത്ര തിരിക്കാനിരിക്കെ വൈകീട്ട് ആറു മണിയോടെയാണ് വീട്ടിൽ കുഴഞ്ഞു വീണത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

പള്ളിക്കര ഷൺമുഖൻ ആണ് പിതാവ്. മാതാവ്: ശ്രീമതി. ഭാര്യ: അഞ്ജലി. മകൻ: സായി കൃഷ്ണ. സഹോദരങ്ങൾ: അനില, ശ്രീഷ.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9


Latest Related News