Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
എന്താണ് ഹീറ്റ് സ്ട്രോക്ക്, ദീർഘനേരം വെയിലേൽക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യവിഭാഗം

July 25, 2023

July 25, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :വേനൽ ചൂട് കൂടിവരുന്ന സാഹചര്യത്തിൽ ദീർഘനേരം വെയിലേൽക്കുന്നതിന്റെ അപകട സാധ്യതകളെ കുറിച്ച് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി) ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

വേനൽക്കാലത്തെ കൊടുംചൂടിൽ വ്യായാമത്തിനോ യാത്രയിലോ കൂടുതൽ സമയം തുടർച്ചയായി വെയിൽ ഏൽക്കുന്നത് ശരീരത്തെ ദോഷകരമായി ബാധിക്കുമെന്ന്  പി.എച്.സി.സി  ഉംസലാൽ ഹെൽത്ത്  സെന്റർ & സീനിയർ കൺസൾട്ടന്റ് ഫാമിലി മെഡിസിൻ മാനേജർ ഡോ. നൈല ദാർവിഷ് സാദ് പറഞ്ഞു.ഇത്തരത്തിൽ ശരീരത്തിൽ ചൂടേൽക്കുന്നത് കഠിനമായ ക്ഷീണത്തിനും ഹീറ്റ് സ്ട്രോക്ക് ഉൾപെടെ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകുമെന്ന് അവർ വ്യക്തമാക്കി.

 

വിയർപ്പിന്റെ ബാഷ്പീകരണത്തിലൂടെ ശരീരം ഫലപ്രദമായി തണുപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ് ചൂട് സമ്മർദ്ദം അഥവാ ഹീറ്റ് സ്ട്രോക്ക്  ഉണ്ടാകുന്നത്.കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ, ഇത് ഹീറ്റ് സ്ട്രോക്കിലേക്ക് നയിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി.അമിതമായ വിയർപ്പ്, തലകറക്കം, ദ്രുതഗതിയിലുള്ള നാഡി മിടിപ്പ്, കുറഞ്ഞ രക്തസമ്മർദ്ദം, ഓക്കാനം, ബോധക്ഷയം എന്നിവയാണ് ചൂട് സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ.

ഇത്തരം പ്രശ്നങ്ങളുണ്ടാകുമ്പോൾ തണലുള്ള  സ്ഥലത്തേക്ക് മാറുകയും വെള്ളം കുടിക്കുകയും തണുത്ത വെള്ളം ഉപയോഗിച്ച്  ശരീരം തണുപ്പിക്കുകയും വേണം.ദീർഘനേരം സൂര്യപ്രകാശം ഏൽക്കുന്നത് ചർമ്മത്തിൽ പൊള്ളലിന് കാരണമാകുമെന്നും ഇത്തരം സന്ദർഭങ്ങളിൽ  സൺസ്‌ക്രീൻ ക്രീമുകൾ പുരട്ടണമെന്നും  ഡോ. സാദ് ഓർമിപ്പിച്ചു. ഒരു ദിവസം 6 മുതൽ 8 ഗ്ലാസ് വരെയെങ്കിലും വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. വിയർപ്പിലൂടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ തണുത്തതും മധുരമില്ലാത്തതുമായ ജ്യുസുകൾ കഴിക്കുന്നത് നല്ലതാണെന്നും അവർ കൂട്ടിച്ചേർത്തു.

കഠിനമായ വേനൽ ചൂട് ഏൽക്കേണ്ടിവരുമ്പോൾ  സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് ഒഴിവാക്കണം.അൾട്രാവയലറ്റ് രശ്മികളെ പ്രതിരോധിക്കുന്നതിന് നീളമുള്ള കൈകളുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കണമെന്നും വീതിയുള്ള തൊപ്പിയും സൺഗ്ലാസുകളും ധരിക്കണമെന്നും ഡോ. സാദ് നിർദേശിച്ചു.

എന്താണ് ഹീറ്റ് സ്ട്രോക്ക് ?
തീവ്രമായ ചൂട് കാലാവസ്ഥയിൽ, മിക്ക സമയങ്ങളിലും, ചൂട് തരംഗം മൂലം വിട്ടുമാറാത്ത ആരോഗ്യാവസ്ഥകൾ വഷളാകാറുണ്ട്. മാത്രമല്ല, താപനിലയിലെ ദ്രുതഗതിയിലുള്ള വർധനവിന്റെ ഫലമായി ആളുകൾക്ക് പെരുമാറ്റ വ്യതിയാനവും അനുഭവപ്പെടുന്നു. ഉടൻ ചികിത്സിച്ചില്ലെങ്കിൽ ജീവന് തന്നെ ഭീഷണിയായേക്കാവുന്ന വളരെ ഗുരുതരമായ ഒരു മെഡിക്കൽ അടിയന്തരാവസ്ഥയാണ് ഹീറ്റ് സ്ട്രോക്ക്. ശരീരത്തെ തണുപ്പിക്കുന്നതിൽ ശരീരത്തിന്റെ താപനില നിയന്ത്രണ സംവിധാനം പരാജയപ്പെടുമ്പോഴാണ് ഈ അവസ്ഥ സംഭവിക്കുന്നത്, ഇത് അപകടകരമായ ഉയർന്ന ശരീര താപനിലയിലേക്ക് നയിക്കുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News