Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഖത്തറിൽ ആരോഗ്യ സേവനങ്ങൾ എളുപ്പമാക്കാം, മൊബൈൽ ആപ്പും ഹോട്ലൈൻ സേവനവും പ്രയോജനപ്പെടുത്തണമെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ,കാമ്പയിന്

July 12, 2023

July 12, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ :ആരോഗ്യ മേഖലയിലെ സേവനങ്ങൾക്ക് നാറാക്കോം ആപ്പും 107 ഹോട്ട്‌ലൈനും ഉപയോഗിക്കണമെന്ന് ഖത്തർ  പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി)ആവശ്യപ്പെട്ടു.ഇതുവഴിയുള്ള സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കൂടുതൽ ജനകീയമാക്കുന്നതിനും , വിപുലമായ കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.രാജ്യത്തെ 31 ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമായ സൗകര്യങ്ങൾ എളുപ്പത്തിൽ ഉപഭോക്താക്കളിൽ എത്തിക്കാൻ ഇത് വഴി കഴിയും.

റീച്ചിങ് അവർ സർവീസ് ഈസിയർ നൗ( Reaching our Services Easier Now” എന്ന് പേരിട്ട PHCC കാമ്പയിന്റെ പ്രചാരണത്തിനായി  സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉൾപെടെയുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തും.

ഫാമിലി മെഡിസിൻ, പുകവലി നിർത്തൽ, ഡെന്റൽ, മാനസികാരോഗ്യം, ഭക്ഷണക്രമം, നിയുക്ത ആരോഗ്യ കേന്ദ്രങ്ങളിൽ നേരത്തെയുള്ള സ്‌ക്രീനിംഗ് എന്നിവയുൾപ്പെടെയുള്ള സേവനങ്ങൾക്കായി രോഗികൾക്കോ അവരുടെ ആശ്രിതർക്കോ ആപ്പ് വഴി അപ്പോയിന്റ്‌മെന്റുകൾ എടുക്കുകയോ സമയം പുനഃക്രമീകരിക്കുകയോ ചെയ്യാം.

ഹെൽത്ത് കാർഡിന്റെ കാലാവധി കഴിയുന്ന തീയതി അറിയുന്നതോടൊപ്പം ഓൺലൈൻ വഴി പുതുക്കാനും നിശ്ചിത  ആരോഗ്യ കേന്ദ്രങ്ങളിൽ ഫാമിലി ഫിസിഷ്യനെ കണ്ടെത്താനും ഇതുവഴി കഴിയും. രണ്ടു ഭാഷകളിലായി(ഇംഗ്ലീഷ് / അറബിക്)തികച്ചും  ഉപയോക്തൃ-സൗഹൃദമായാണ് ആപ്പുകൾ സജ്ജീകരിച്ചിരിക്കുന്നത്. ആവശ്യമുള്ളപ്പോൾ ഹെൽത്ത് സെന്റർ മാറ്റാനും രജിസ്റ്റർ ചെയ്ത ഹെൽത്ത് സെന്ററിൽ ഫാമിലി ഫിസിഷ്യൻമാരുടെ അപ്പോയിന്മെന്റ് മാറ്റാനും ഇതുവഴി സാധിക്കും.

എല്ലാ സ്മാർട്ട്ഫോണുകളിലും ആപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാവുന്നതാണ്.  നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റത്തിൽ (തൗതീഖ്) അക്കൗണ്ട് ഉണ്ടായിരിക്കണം. ക്യുഐഡി ഉള്ളവർക്കും 18 വയസ്സിന് മുകളിലുള്ളവർക്കും സേവനം ഉപയോഗപ്പെടുത്താൻ  കഴിയും.

എല്ലാ ആരോഗ്യ കേന്ദ്രങ്ങൾക്കുമായി PHCC യുടെ ഏകീകൃത ‘ഹയാക്ക് 107’ സന്ദർശകർക്ക് വിവരങ്ങൾ സ്വീകരിക്കുന്നതിനും അപ്പോയിന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യുന്നതിനും എളുപ്പമാക്കുന്നു. അഞ്ച് ഭാഷകളിൽ സേവനം ലഭ്യമാണ്. കൃത്യമായ വിവരങ്ങൾ നൽകാനും ഉചിതമായ മെഡിക്കൽ പരിചരണം നൽകാനും പ്രാവീണ്യമുള്ള ആരോഗ്യ പ്രവർത്തകരാണ് ഹോട്ട്‌ലൈനിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/FZrPbBIed7U4lm5VsQzYgH


Latest Related News