Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ആട് ജീവിതത്തിലെ 'പെരിയോനെ റഹമാനെ'ഫെയിം ജിതിൻരാജ് ദോഹയിലെത്തുന്നു,അഫ്സലും ജ്യോൽസിനയും അണിനിരക്കുന്ന ഈദ് മെഹബിൻ അൽ അറബി സ്റ്റേഡിയത്തിൽ

April 05, 2024

April 05, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ :ആട് ജീവിതത്തിലെ എ.ആർ റഹ്‌മാൻ സംഗീതത്തിലൂടെ ലോകപ്രശസ്‌തി നേടിയ ഗായകൻ ജിതിൻരാജ് ദോഹയിൽ എത്തുന്നു.പിന്നണി ഗായകരായ അഫ്സൽ,ജ്യോത്സ്ന,സലിം കോടത്തൂർ,മകളും ഗായികയുമായ ഹന്ന സലിം,ജാസിം ജമാൽ,കീർത്തന,ഷെയ്‌ഖ എന്നിവർ ഉൾപെട്ട സംഘത്തോടൊപ്പം ദോഹയിൽ അരങ്ങേറുന്ന 'ഈദ് മെഹബിൻ' സംഗീത പരിപാടിയിൽ പങ്കെടുക്കാനാണ് ജിതിൻരാജ് ദോഹയിൽ എത്തുന്നത്.

ഏപ്രിൽ 12ന് അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി നടക്കുക.നേരത്തെ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചേർന്ന് 91 ഈവന്റ് 974 സ്റ്റേഡിയത്തിൽ  നടത്താനിരുന്ന മെഗാ താരനിശ മുടങ്ങിയ ശേഷം ഇതാദ്യമായാണ് ദോഹയിൽ മറ്റൊരു സ്റ്റേജ് പരിപാടി അരങ്ങേറുന്നത്.അൽ അറബി സ്റ്റേഡിയത്തിൽ 7.30 നാണ് പരിപാടി നടക്കുക.6 മണി മുതൽ പ്രവേശനം അനുവദിക്കുമെന്ന് സംഘാടകർ അറിയിച്ചു.ടിക്കറ്റുകൾക്ക് 55974 974 / 31103 770 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.ക്യൂ ടിക്കറ്റ്സ് വഴി ഓൺലൈനായും ടിക്കറ്റുകൾ വാങ്ങാം.

അതേസമയം,നേരത്തെ 91 ഈവന്റ്സ് 974 സ്റ്റേഡിയത്തിൽ നടത്താനിരുന്ന മുടങ്ങിയ  പരിപാടിയുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് സംഘാടകരായ 974 ഈവന്റ്സ് കമ്പനി അറിയിച്ചു.നിരവധി സിനിമാ പ്രൊമോഷൻ പരിപാടികൾ ഉൾപ്പെടെ വിജയകരമായി സംഘടിപ്പിച്ച തങ്ങൾക്ക് പേരിലെ സാമ്യത വലിയ പ്രതിസന്ധിയുണ്ടാക്കിയതായും സംഘാടകർ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn

ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News