Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
ഇങ്ങനെയാണെങ്കിൽ ലോകകപ്പ് ഇപ്പോൾ തന്നെ അർജന്റീനക്ക് നല്കുന്നതല്ലേ നല്ലതെന്ന് പോർച്ചുഗൽ താരം

December 11, 2022

December 11, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക് 

പോർചുഗലിനെതിരായ മൊറോക്കോയുടെ ചരിത്രവിജയത്തിന് പിന്നാലെ വിവാദം ചൂട് പിടിക്കുന്നു.മത്സരം നിയന്ത്രിച്ച  അർജന്റീനക്കാരായ  റഫറിമാർക്കെതിരെയാണ് കടുത്ത ആരോപണവുമായി പോര്‍ച്ചുഗല്‍ പ്രതിരോധ താരം പെപെ രംഗത്തെത്തിയത്.

മത്സരത്തില്‍ അര്‍ജന്റീനക്കാരനായ റഫറിയെ വെച്ചത് അംഗീകരിക്കാനാവില്ലെന്ന് പെപെ പറഞ്ഞു. മത്സരത്തിലെ പ്രധാന റഫറി ഫാകുന്റോ ടെല്ലോയും രണ്ട് സഹ റഫറിമാരും വീഡിയോ അസിസ്റ്റന്റ് റഫറിയുമെല്ലാം അര്‍ജന്റീന സ്വദേശികളായിരുന്നു.

‘ഇത്തരത്തിലാണ് റഫറിയെങ്കില്‍ അര്‍ജന്‌റീനയ്ക്ക് ഇപ്പോഴേ കപ്പ് കൊടുക്കുന്നതാണ് നല്ലത്. അവരെ ചാമ്പ്യന്മാരാക്കാനുള്ള  കളികളാണ് നടക്കുന്നത്’ പെപെ തുറന്നടിച്ചു. പോര്‍ച്ചുഗല്‍ താരം ബ്രൂണോ ഫെര്‍ണാണ്ടസും റഫറീയിങ്ങിനെ വിമര്‍ശിച്ച്‌ രംഗത്തെത്തിയിരുന്നു.

കളിച്ചുകൊണ്ടിരിക്കുന്ന രാജ്യത്ത് നിന്നുള്ള റഫറിയെ ഒരിക്കലും മത്സരം നിയന്ത്രിക്കാന്‍ ഏല്‍പ്പിക്കരുതെന്ന് ബ്രൂണോ പറഞ്ഞു. ഏകപക്ഷീയമായ ഒരു ഗോളിനാണ് പറങ്കിപ്പടയെ മൊറോക്കോ തോല്‍പ്പിച്ചത്.

42 ആം മിനിറ്റില്‍ യൂസഫ് എന്‍ നെസറിയാണ് മൊറോക്കോയ്ക്കായി ഗോള്‍ നേടിയത്. അമ്ബത്തിയൊന്നാം മിനുട്ടില്‍ ക്രിസ്റ്റ്യാനോ ഇറങ്ങിയിട്ടും പോര്‍ച്ചുഗലിനെ രക്ഷിക്കാനായില്ല.ഏതാനും മുന്നേറ്റങ്ങള്‍ പോര്‍ച്ചുഗലിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും കൃത്യമായ പ്രതിരോധത്തിലൂടെ മൊറോക്കന്‍ ടീം അതിനെ മറികടന്നു. ഗോള്‍കീപ്പര്‍ യാസ്സിന്‍ ബോനോയുടെ പ്രകടനവും ഇതിനൊപ്പം ചേര്‍ത്തു പറയേണ്ടതാണ്.

അവസാന ലോകകപ്പ് കളിക്കുന്ന കൃസ്റ്റ്യാനോയുടെ കരഞ്ഞു കൊണ്ടുള്ള മടക്കവും ഖത്തര്‍ ലോകകപ്പിലെ മായാത്ത കാഴ്ച്ചകളില്‍ ഒന്നായി. അവസാന മിനുട്ടില്‍ പെപെയുടെ ഹെഡ്ഡര്‍ പോര്‍ച്ചുഗലിന് പ്രതീക്ഷ നല്‍കിയെങ്കിലും പുറത്തുപോയതോടെ പരാജിതരായി പോര്‍ച്ചുഗല്‍ മടങ്ങി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News