Breaking News
അബുദാബിയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന സ്‌റ്റൈറോഫോം ഉല്‍പ്പന്നങ്ങള്‍ നിരോധിക്കുന്നു | ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു |
ആൾകൂട്ടത്തിൽ നിന്നും അവർ മകന് മേൽ ചാടിവീണു,ദോഹ വിമാനത്താവളത്തിലെ അപൂർവനിമിഷങ്ങൾ പങ്കുവെച്ച് നൈജീരിയൻ ഗായകൻ

November 28, 2022

November 28, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ : പ്രശസ്ത നൈജീരിയൻ സംഗീതജ്ഞനും ഗായകനുമായ പാട്രിക്ക് നെമെക്ക ഒകോറിക്ക് ഇത് ധന്യനിമിഷം.ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ ആരാധകർക്കൊപ്പം പാട്ടുപാടി നൃത്തം ചെയ്യുന്നതിനിടെ ആൾകൂട്ടത്തിൽ നിന്നും പെട്ടെന്നൊരു സ്ത്രീ ചാടി വീണ് തന്നെ ഗാഢമായി ആലിംഗനം ചെയ്തപ്പോൾ പാറ്റോറാങ്കിംഗ് ആദ്യനിമിഷം ഒന്ന് അമ്പരന്നു.കഴിഞ്ഞ അഞ്ചു വർഷമായി പരസ്പരം കാണാതിരുന്ന അമ്മയാണ് തന്റെ ശരീരത്തിലേക്ക് ചാടിക്കയറി ആലിംഗനം ചെയ്തതെന്ന് തിരിച്ചറിഞ്ഞപ്പോൾ ആഹ്‌ളാദത്തിന്റെ നിമിഷങ്ങൾ. പാറ്റോറാങ്കിംഗ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച മനോഹരമായ  വീഡിയോക്ക് താഴെ നിരവധി ആളുകളാണ് വികാരഭരിതമായ കമന്റുകളുമായി എത്തിയത്.

 ലോകകപ്പിൽ സംഗീത പരിപാടികൾ അവതരിപ്പിക്കാനെത്തിയ പാറ്റോറാങ്കിംഗിന് ദോഹ വിമാനത്താവളത്തിൽ രാജകീയ സ്വീകരണമാണ് ലഭിച്ചതെന്ന് നൈജീരിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തന്റെ നൃത്തസംഘത്തോടൊപ്പമുള്ള സന്തോഷ നിമിഷങ്ങളിൽ ആൾക്കൂട്ടത്തിനിടയിൽ നിന്ന് 'അമ്മ പൊടുന്നനെ ചാടിവീണപ്പോൾ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. 

വൈകുന്നേരം 9 മണിക്ക് പാട്രിക്ക് നെമെക്ക ഒകോറി അൽ ബിദ്ദ പാർക്കിൽ സംഗീത പരിപാടിയുമായി എത്തുന്നുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News