April 18, 2021
April 18, 2021
കുവൈത്ത് സിറ്റി : കുവൈത്തിൽ നിന്നും ചികിത്സക്കായി നാട്ടിലേക്ക് പോയ പത്തനംതിട്ട സ്വദേശിനി നിര്യാതനായി. കൂടല്‍ നെടുമണ്‍കാവ് താവളത്തില്‍ കിഴക്കേതില്‍ ബിജു ഡാനിയേലിന്‍റെ ഭാര്യ ആശാ മാത്യു (39) ആണ് മരിച്ചത്.
കുവൈത്ത് സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകാംഗവും, കുവൈത്തിലെ ഇബ്ന്‍സിന അല്‍ നഫീസി ആശുപത്രി യിലെ ഡയാലിസിസ് യൂണിറ്റില്‍ സ്റ്റാഫ് നഴ്സുമായിരുന്നു. മക്കള്‍ : ജോഹാന്‍, റെബേക്കസംസ്കാരം ഏപ്രില്‍ 19-നു തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിനു കൂടല്‍ സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക