Breaking News
യുഎഇയിൽ 10 വർഷം കാലാവധിയുളള ബ്ലൂ റെസിഡൻസി വിസ പ്രഖ്യാപിച്ചു   | ഖത്തർ വിദേശകാര്യ മന്ത്രാലയ സഹമന്ത്രിക്ക് "ചാമ്പ്യൻ ഓഫ് ഹ്യൂമാനിറ്റേറിയൻ ഡിപ്ലോമസി" അവാർഡ് | ഫിഫ അറബ് കപ്പിന്റെ മൂന്ന് പതിപ്പുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഖത്തർ | എയർ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂർ-അബുദാബി സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കി; വിമാനത്താവളത്തിൽ പ്രതിഷേധം, മറ്റ് രണ്ടു വിമാനങ്ങൾ കൂടി റദ്ദാക്കി | അബുദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മരിച്ചു  | ഖത്തർ ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലാര്‍ സേവനങ്ങളുടെ സമയം പുനഃക്രമീകരിച്ചു  | എം.​എ. യൂ​സു​ഫ​ലി ഖത്തർ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി | സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു,ഇന്ത്യയിൽ മരുന്നില്ല  | ഇന്ത്യയിൽ പൗരത്വ ഭേദഗതി നിയമം നിലവിൽ വന്നു,ആദ്യം അപേക്ഷിച്ച 14 പേർക്ക് സർട്ടിഫിക്കറ്റുകൾ നൽകി | താഴ്ന്ന വരുമാനക്കാരായ പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ  'കൊഡാക',എം-3 മാജിക്കൽ മ്യൂസിക്കൽ മൊമെന്റ്‌സ്‌ വെള്ളിയാഴ്ച |
വ്യാജ ടിക്കറ്റിൽ ഖത്തർ എയർവേയ്‌സിൽ യാത്രചെയ്യാനെത്തിയ ആൾ പിടിയിൽ

August 22, 2022

August 22, 2022

ദോഹ :   ഖത്തർ എയർവൈസിൽ അഹമ്മദാബാദിൽ നിന്നും ദോഹയിലേക്ക് യാത്ര ചെയ്യാൻ വ്യാജ ടിക്കറ്റുമായെത്തിയ യാത്രക്കാരൻ പിടിയിൽ. ഛോട്ടാ ഉദയ്പൂർ സ്വദേശി കൃഷ്ണ പട്ടേൽ എന്ന ഗുജറാത്ത് സ്വദേശിയെയാണ്  അഹമ്മദാബാദ് പോലീസ് അറസ്റ്റ് ചെയ്തതെന്ന്  ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വെള്ളിയാഴ്ച വിമാനത്താവളത്തിലെത്തിയ ഇദ്ദേഹം നൽകിയ  ടിക്കറ്റിൽ പി.എൻ.ആർ നമ്പർ ഇല്ലെന്ന് ഖത്തർ എയർവൈസ് ജീവനക്കാർ സി.ഐ.എസ്.എഫിനെ വിവരമറിയച്ചതിനെത്തുടർന്നായിരുന്നു അറസ്റ്റ്.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു വരികയാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. വ്യാജ ടിക്കറ്റ് സ്വയം ഉണ്ടാക്കിയതാണെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News