Breaking News
ഒമാനില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്ക് സമാനമായ വ്യാജ സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് | അബുദാബിയിൽ ജീവനുള്ള കോഴിയെ വിറ്റ സൂപ്പർ മാർക്കറ്റ് അടച്ചുപൂട്ടി  | സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു |
ഖത്തർ ലോകകപ്പിലെ ഇതിഹാസ താരങ്ങളെ കാണാൻ അവസരം,ബുധനാഴ്ച ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന പരിശീലനത്തിൽ പൊതുജനങ്ങൾക്കും പ്രവേശനം

January 15, 2023

January 15, 2023

ന്യൂസ്‌റൂം ബ്യുറോ
ദോഹ :ലയണൽ മെസ്സി ഉൾപ്പെടെയുള്ള ഖത്തർ ലോകകപ്പിലെ ഇതിഹാസ താരങ്ങൾ ഉൾപ്പെടുന്ന പാരീസ് സെന്റ് ജെർമെയ്ൻ(പി.എസ്.ജി) താരങ്ങളെ കാണാൻ ഖത്തറിലെ ഫുട്‍ബോൾ ആരാധകർക്ക് അവസരം. ഖത്തർ വിന്റർ ടൂർ 2023 ന്റെ ഭാഗമായി ദോഹയിലെത്തിയ പാരീസ് സെന്റ് ജെർമെയ്ൻ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ജനുവരി 18 ബുധനാഴ്ച വൈകുന്നേരം 6:30 മുതൽ 7:30 വരെ നടത്തുന്ന പരിശീലന സെഷനിലേക്കാണ് പൊതുജനങ്ങൾക്കും പ്രവേശനം അനുവദിക്കുന്നത്. 20 റിയാലാണ് ടിക്കറ്റ് നിരക്ക്  

ക്യു ടിക്കറ്റ് പ്ലാറ്റ്‌ഫോമിൽ 15,000-ത്തിലധികം ടിക്കറ്റുകൾ വിൽപനയ്ക്കായി തയാറാണെന്ന് സംഘാടകർ അറിയിച്ചു.ഇതിന് പുറമെ 5,000 അക്കാദമി അംഗങ്ങളെയും കുട്ടികളെയും മാതാപിതാക്കളെയും 300ഓളം മറ്റു  പങ്കാളികളെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

പൊതുജനങ്ങൾക്കായി വൈകുന്നേരം 4 മണിക്കും വിഐപികൾക്കും മാധ്യമങ്ങൾക്കുമായി വൈകുന്നേരം 5 മണിക്കും പ്രവേശനം അനുവദിക്കും.
തുടർന്ന് സൗദി അറേബ്യയിലെ റിയാദിലേക്ക് പോകുന്ന താരങ്ങൾ  സൗദിയിലെ മുൻനിര ക്ലബ്ബുകളായ അൽ-ഹിലാൽ, അൽ-നാസർ എന്നിവരിൽ നിന്നുള്ള ഓൾ-സ്റ്റാർ ഇലവിനെതിരെ സൗഹൃദ മത്സരം കളിക്കും. ജനുവരി 19 ന് റിയാദിലെ കിംഗ് ഫഹദ് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന് ശേഷം ടീം പാരീസിലേക്ക് മടങ്ങും.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/B5cRGSkveuO5fUeQTErqlq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News