Breaking News
സൗദി അറേബ്യയില്‍ കടുത്ത ചൂട് നിയന്ത്രിക്കാന്‍ ക്ലൗഡ് സീഡിംഗ് നടത്തുമെന്ന് റിപ്പോര്‍ട്ട് | മലപ്പുറം പുളിക്കല്‍ സ്വദേശി റിയാദില്‍ നിര്യാതനായി  | അമ്പതിന്റെ നിറവിൽ ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ,ആഘോഷ പരിപാടികൾ ഒരു വർഷം നീണ്ടുനിൽക്കും  | ഒമാനില്‍ ചൂതാട്ടം നടത്തിയ പ്രാവസി സംഘം പിടിയിലായി | പെരുമ്പാവൂര്‍ ജിഷ കേസില്‍ പ്രതി കഴുമരത്തിലേക്ക്; വധശിക്ഷ ഹൈക്കോടതി ശരിവെച്ചു | ഖത്തറില്‍ പകല്‍സമയത്ത് താപനില ഉയരാന്‍ സാധ്യത | ഇറാന്‍ പ്രസിഡന്റിന്റെ മരണത്തില്‍ ഖത്തര്‍ അമീര്‍ അനുശോചിച്ചു | സൗദിയില്‍ ചില വാഹനങ്ങളുടെ ഇറക്കുമതി താല്‍ക്കാലികമായി നിരോധിച്ചു | പ്രസിഡന്റും വിദേശകാര്യമന്ത്രിയും കൊല്ലപ്പെട്ട ഇറാനിൽ മുഹമ്മദ് മൊഖ്ബർ താൽക്കാലിക പ്രസിഡന്റാവും | ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു |
പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ സഹോദരനും ഖത്തറിൽ പ്രവാസിയുമായ പാറക്കൽ ഹാരിസ് അന്തരിച്ചു 

March 24, 2021

March 24, 2021

ദോഹ : ഖത്തറിലെ ബിസിനസ് പ്രമുഖനും പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ സഹോദരനുമായ പാറക്കൽ ഹാരിസ് (49) നിര്യാതനായി.അർബുദ ബാധയെ തുടർന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഹൃദയാഘാതത്തെ തുടർന്ന്  ഇന്ന് രാവിലെയായിരുന്നു അന്ത്യം.

വടകര , ഏറാമല  തച്ചർകണ്ടി പരേതനായ മൊയ്തുഹാജി-വീരോളി കുഞ്ഞാമി എന്നിവരുടെ മകനാണ് .
ഭാര്യ : വി വി ആയിഷ തൂണേരി
മക്കൾ : അബ്ദുൽ മാജിദ്, ഷാന നസ്രിൻ , ദിൽന ഫാമിയ.
സഹോദരങ്ങൾ : കോൺഗ്രസ് നേതാവ് പാറക്കൽ ‌മുഹമ്മദ് ,സമീർ പാറക്കൽ , കുഞ്ഞിപാത്തു,സഫിയ , ശരീഫ , നസീമ.
ഖത്തറിലും ,ഒമാനിലുമായി ബിസിനസ് സംരംഭങ്ങൾക് നേതൃത്വം നൽകിയിരുന്ന ഹാരിസ് പ്രവാസികൾക്കിടയിൽ സന്നദ്ധ രംഗത്ത് സജീവ സാന്നിദ്ധ്യമായിരുന്നു .ഹാരിസിന്റെ നിര്യാണത്തെ തുടർന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്.ഖബറടക്കം നാളെ കാലത്ത് 10 ന് ഏറാമല ജുമാ മസ്ജിദിൽ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക 


Latest Related News